ജീവിതത്തിലെ ഓരോ ദിവസവും അവർക്ക് പരിശുദ്ധ കന്യകയുടെ ചെറുകിരീടം’ ചൊല്ലാവുന്നതാണ്. പക്ഷേ, അത് ഒരു ഭാരമാകരുത്. പരിശുദ്ധ കന്യകയുടെ പന്ത്രണ്ടു പ്രത്യേകാനുഗ്രഹങ്ങളുടെയും മഹിമകളുടെയും സ്തുതിക്കായി മൂന്നുപ്രാവശ്യം “സ്വർഗ്ഗസ്ഥനായ പിതാ വേ…’ എന്നും പന്ത്രണ്ടുപ്രാവശ്യം നന്മ നിറഞ്ഞ മറിയമേ’ എന്നും ചൊല്ലിയാൽ “ചെറുകിരീട’മായി. വളരെ പുരാതനവും വേദപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതുമാണ് ഈ ഭക്തി. വി. യോഹന്നാൻ ഒരു സ്ത്രീയെ കണ്ടു: “സൂര്യനെ ഉടയാടയാക്കിയ സ്ത്രീ, അവളുടെ പാദങ്ങൾക്കടിയിൽ ചന്ദ്രൻ, ശിരസ്സിൽ പന്ത്രണ്ടു നക്ഷത്രങ്ങൾ കൊണ്ടുള്ള ഒരു കിരീടം” (വെളി. 12:1) ഈ സ്ത്രീ പരിശുദ്ധ കന്യകയാണ് എന്ന ‘ വ്യാഖ്യാതാക്കൾ അഭിപ്രായപ്പെടുന്നത്.
ഈ ചെറുകിരീടം’ നന്നായി ചൊല്ലുവാൻ പല മാർഗ്ഗങ്ങളുണ്ട്. പക്ഷേ, അതെപ്പറ്റി ഇവിടെ പ്രതിപാദിച്ചാൽ, വളരെ ദീർഘമായിപ്പോകും. ഈ ഭക്തിയിൽ വിശ്വസ്തരായിരിക്കുന്നവരെ ആ മാർഗ്ഗങ്ങൾ പരി ശുദ്ധാത്മാവുതന്നെ പഠിപ്പിച്ചുകൊള്ളും. “ഏറ്റവും എളുപ്പമായ രീതി, ഇങ്ങനെ ചൊല്ലുകയാണ് . ആദ്യമേ ഏറ്റവും പരിശുദ്ധയായ കന്യകേ, നിന്നെ സ്തുതിക്കുവാൻ ആവശ്യമായ അനുഗ്രഹം എനിക്കു നല്കണമേ! അങ്ങയുടെ ശത്രുക്കൾക്കെതിരായി എന്നെ ശക്തിപ്പെടുത്തണമേ!” എന്നു ചൊല്ലിത്തുടങ്ങുക; പിന്നീട് വിശ്വാസപ്രമാണം. തുടർന്ന് ഒരു “സ്വർഗ്ഗസ്ഥനായ പിതാവും” നാലു “നന്മനിറഞ്ഞ മറിയവും’ ഒരു ത്രിത്വസ്തുതിയും. പുസ്തകത്തിന്റെ അവസാനഭാഗത്ത് ചേർത്തിട്ടുള്ളതു പോലെ മൂന്നുപ്രാവശ്യം ചൊല്ലി, പ്രാർത്ഥിക്കാം’ എന്നതും ചൊല്ലുക.