എന്റെ അരുമയായ കുഞ്ഞേ, നിനക്ക് നല്കാൻ നിരവധി കൃപകൾ എന്റെ പക്കലുണ്ട്. പക്ഷെ, നീ ആവശ്യപ്പെടണം. നിന്റെ കുഞ്ഞാത്മാവിനെ നീ എനിക്കായി തുറക്കണം. അല്ലാത്തപക്ഷം അവയെല്ലാം ഞാൻ തന്നെ സൂക്ഷിക്കേണ്ടിവരുന്നു. എന്നാൽ അധികകാലം അവയെ അങ്ങനെ സൂക്ഷിക്കാൻ സാധിക്കുകയുമില്ല. അതിനാൽ, എന്റെ സഹായം സമയാസമയങ്ങളിൽ ആവശ്യപ്പെടുക. ഇപ്രകാരം ആവശ്യപ്പെടാത്തതുകൊണ്ടാണ് ചിലപ്പോഴെല്ലാം എനിക്ക് നിന്നോടുള്ള കരുതൽ നീ വിസ്മരിച്ചുപോകുന്നത്. എന്റെ കുഞ്ഞേ, നിന്നെ പൂർണമായി വിട്ടുതരിക. എന്നെ വിശ്വസിക്കുക. അവസാനംവരെ എന്നെ വിശ്വസിക്കാൻ തയ്യാറാവുക. എന്റെ സ്വരത്തോടു ചേർന്ന് നിൽക്കുക.
എന്റെ പാവം കുഞ്ഞേ, എന്നോടൊപ്പം എല്ലാം ചെയ്യുമ്പോഴാണ് നിന്റെ ആനന്ദം അലതല്ലിയൊഴുകുക. നീ വന്നതിനു ഞാൻ നന്ദി പറയുന്നു.
നിന്റെ ആത്മാവിൽ ഞാൻ പകരുന്ന പരിധിയില്ലാത്ത സന്തോഷം ബോധ്യപ്പെടുക. അത് മുറുകെ പിടിക്കുക.