സാത്താൻ നിന്നെ തള്ളിമാറ്റാൻ ശ്രമിക്കുന്നതിനാൽ എന്റെ മേലങ്കിയിൽ മുറുക്കെപ്പിടിക്കാൻ ഞാൻ നിന്നോട് ആവശ്യപെട്ടിട്ടുള്ളതല്ലേ. എന്റെ കുഞ്ഞേ, നീ ദൈവത്തോട് നിന്റെ അടുത്തായിയിരിക്കാൻ യാചിക്കുമ്പോൾ തന്റെ ആഴമേറിയ, സുസ്ഥിരമായ സാന്നിധ്യം അവിടുന്ന് നിനക്ക് നൽകുന്നു. അങ്ങനെ നീ എന്റെ കരങ്ങളിൽ കൂടുതൽ ശാന്തമായി വിശ്രമിക്കും. അങ്ങനെ എല്ലാവരും നിന്നിൽ ദൈവത്തെ ദർശിക്കും ചെയ്യും.
എന്റെ കുഞ്ഞേ, നിന്റെ കൊച്ചു കൊച്ചു ബലഹീനതകളോർത്തു നീ ആകുലപ്പെട്ടിരിക്കാൻ നീ ആഗ്രഹിക്കുന്നില്ല. എന്റെ ഹൃദയത്തിൽ അവ ഇറക്കിവയ്ക്കുകയും എല്ലാം ഞാൻ ക്രമീകരിക്കുമെന്നു വിശ്വസിക്കുകയും ചെയ്യുവിൻ. നിന്നെത്തന്നെ പരിത്യജിക്കുക. നിനക്ക് തീർത്തും അറിവില്ലാത്ത സ്വർഗത്തെപോലുള്ള വിഷയങ്ങളോർത്തു ഭാരപ്പെടാതിരിക്കുക. നീ ഇപ്രകാരം ആയിരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നോടൊപ്പവും പ്രാർത്ഥനയിലൂടെയും മാത്രമേ നിനക്ക് നിന്റെ ഭവനത്തിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളു. അതിനാൽ ആകുലപ്പെടേണ്ട. എന്റെ സ്നേഹം സ്വീകരിക്കുക. എല്ലാം തികഞ്ഞവളായിരിക്കാനുള്ള നിന്റെ നിരന്തരമായ പരിശ്രമങ്ങളെ അത് തടസ്സപെടുത്താതിരിക്കുക.അതെനിക്ക് വിട്ടുതരിക.