എന്റെ കുഞ്ഞേ, നീ ഇപ്പോൾ പള്ളിയിൽ വന്നതിനു ഞാൻ നിനക്ക് നന്ദി പറയുന്നു. എപ്പോഴും സമാധാനത്തോടെ ആയിരിക്കുക. എന്നെ വായിക്കുന്ന എല്ലാവര്ക്കും നീ അയച്ച ഒരു കുഞ്ഞു കത്തായി ഞാൻ മാറുന്നു. ഓരോ സംശയത്തെക്കുറിച്ചും നിന്റെ ചെറിയ ചെറിയ അക്ഷമതകളെല്ലാം എന്നെ ഏല്പിക്കുക. എന്റെ അരുമയായ കുഞ്ഞേ, എന്റെ സ്നേഹത്തെ നിന്റെ ഹൃദയത്തിൽ താലോലിക്കു. അത് നിന്നെ കൂടുതൽ ചൂടുള്ളതായി, തീക്ഷണതയുള്ളതായി സൂക്ഷിക്കും.
എന്റെ കുഞ്ഞേ, എന്നോട് തുറവിയുള്ളവളായി നിന്നെ കാത്തു സൂക്ഷിക്കുന്നത് പ്രാർത്ഥന മാത്രമാണെന്ന് ഓർക്കുക. എന്റെ ചെറിയ ശബ്ദത്തിൽ നിന്റെ ദിവസത്തെ ഞാൻ മധുരമുള്ളതാക്കുന്നു. എന്റെ സ്നേഹമില്ലായിരുന്നുവെങ്കിൽ നീ എവിടെ എത്തുമായിരുന്നു. നിന്റെ ഹൃദയത്തിനു ഇതിൽ കൂടുതൽ സന്തോഷം നല്കാൻ ആർകെങ്കിലും സാധിക്കുമോ? എന്റെ കുഞ്ഞേ, ഓരോ രാത്രിയും നിന്നെ ഞാൻ പൊതിഞ്ഞു സൂക്ഷിക്കുന്നു. പ്രഭാതത്തിൽ എന്റെ സാനിധ്യം കൊണ്ട് നിന്നെ അനുഗ്രഹിക്കുകയും ചെയുന്നു.