എന്റെ ചെറിയ കുഞ്ഞേ, എല്ലാ കാര്യങ്ങളും ഞാൻ നോക്കിനടത്തുന്നുവെന്നും ഓരോ നിമിഷവും എന്റെകൂടെ ചിലവഴിക്കാൻ നിന്നെ സഹായിക്കുകയും ചെയ്യുന്നുവെന്ന് ഇതുവരെ നീ അറിയുന്നില്ലേ? എന്റെ കുഞ്ഞേ, നിന്റെ ദിവസത്തിന്റെ എല്ലാ കോണുകളും ഞാൻ വലയം ചെയ്തിരുന്നുവെന്ന് നിനക്ക് തോന്നിയില്ലേ, നീ എനിക്ക് ഭരമേല്പിക്കാൻ മറന്നുപോയി എന്ന് കരുതുന്നതുൾപ്പടെ? എന്റെ കുഞ്ഞേ, നിന്റെ ഉള്ളിലേക്ക് നോക്കുമ്പോൾ നിന്റെ തെറ്റുകുറ്റങ്ങൾ മാത്രമാണ് കാണുന്നതെങ്കിൽപോലും ഞാൻ അരികിലില്ലായെന്നു നീ ചിന്തിക്കരുത്. നിന്റെ തെറ്റുകുറ്റങ്ങളെല്ലാം എനിക്കറിയാം. നീ അവയെകുറിച്ചു ഓർക്കുന്ന നിമിഷംതന്നെ അവ ദൂരെയെറിയുകയും എന്നിലേക്ക് നോക്കുകയും ചെയുക. എല്ലാം ശരിയാകും.
എന്റെ പ്രിയപ്പെട്ട കുഞ്ഞേ, ഞാൻ നിന്നിൽ സംപ്രീതയാണ്, ചിലപ്പോഴെങ്കിലും നിന്റെ ഹൃദയം താറുമാറായ അവസ്ഥയിലാണെങ്കിൽകൂടിയും. ഇതിനെക്കുറിച്ചോർത്തു വിഷമിക്കേണ്ട.