ഞാൻ പകർന്നു തരുന്ന കാര്യങ്ങൾ എഴുതാൻ നിന്നെ പ്രാപ്തയാക്കുന്നതു വലിയ കൃപയാണെന്നു നീ മറന്നുപോയി. എന്റെ കരുണയുടെ സന്ദേശം നിന്നിലേക്കും ഒടുവിൽ എല്ലാവരിലേക്കും എത്തിച്ചേരും. എന്നോട് അനുരൂപപ്പെടാനും നിനക്ക് എഴുതാൻ തോന്നുന്നില്ലെങ്കിൽപോലും തുടർന്നും എഴുതിക്കൊണ്ടിരിക്കുന്നതിനുമായി പ്രാർത്ഥിക്കുക. എല്ലാവർക്കുംവേണ്ടി പ്രാർത്ഥിക്കുക. പക്ഷെ, നിന്റെ എല്ലാ ഉത്കണ്ഠകളും എന്റെ ഹൃദയത്തിൽ ഭരമേല്പിച്ചു എന്ന് ഉറപ്പുവരുത്തണം. ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. സ്നേഹവും സമാധാനവും നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. നിന്റെ സന്നദ്ധതയ്ക്കും സന്മനസ്സിനും ഞാൻ നന്ദി പറയുന്നു.
കുഞ്ഞേ,ഭാവിയെക്കുറിച്ചുള്ള ഭയത്താൽ നീ നിറഞ്ഞിരിക്കുന്നതിന്റെ കാരണം ഒരു കുഞ്ഞിനെപ്പോലെ നിന്റെ ജീവിതം എനിക്ക് കൈമാറാൻ നീ ഇനിയും തയാറായിട്ടില്ല എന്നതാണ്.