നിത്യരക്ഷ പ്രാപിക്കാൻ മരിയ ഭക്തി ആവശ്യമാണ്

Fr Joseph Vattakalam
2 Min Read

ഭക്തനും വിജ്ഞനുമായ സ്വാരസ്. എസ്.ജെ., ലൂവേയിൻ കോളേജിലെ ധർമ്മിഷ്ഠനും പണ്ഡിതനുമായ യുസ്ത്തൂസ് ലിപ്സിയൂസ് തുടങ്ങി പലരും ആത്മരക്ഷയ്ക്കു മരിയഭക്തി ആവശ്യകമെന്ന് അവിതർക്കിതമായി തെളിയിച്ചിട്ടുണ്ട്. വി. ആഗുസ്തീനോസ്, വി. അപ്രേം , ജറുസലേമിലെ വി. സിറിൽ, കോൺസ്റ്റാന്റിനോപ്പിളിലെ വി. ജർമ്മാനൂസ്, വി. ജോൺ ഡമാഷീൻ, വി. ആൻസലം, വി. ബർണ്ണാർദ്, വി. ബർണ്ണഡിൻ, വി. തോമസ് അക്വീനാസ്, വി. ബൊനവഞ്ചർ തുടങ്ങിയവരുടെ ഗ്രന്ഥങ്ങളിൽനിന്ന് ഉദ്ധരണികൾ നിരത്തിയാണ് തങ്ങളുടെ അഭിപ്രായങ്ങൾ അരക്കിട്ടുറപ്പിക്കുക. ഒയ്ക്കൊലാംപാഡിയൂസ് തുടങ്ങിയ പാഷണ്ഡികൾപോലും സമ്മതിക്കുന്നുണ്ട്, മറിയത്തോട് ആദ രവും സ്നേഹവും ഇല്ലാതിരിക്കുക തിരസ്കൃതരുടെയും, അവളോടു പൂർണ്ണവും യഥാർത്ഥവുമായ ഭക്തിയുണ്ടായിരിക്കുക തെരഞ്ഞെടുക്കപ്പെട്ടവരുടെയും പ്രമാദരഹിതമായ അടയാളമാണെന്ന്.

പുതിയനിയമത്തിലെയും പഴയനിയമത്തിലെയും പല പ്രതിരൂപ ങ്ങളും വാക്യങ്ങളും ഇതിനു തെളിവുകളായുണ്ട്. വിശുദ്ധരുടെ അഭി പ്രായങ്ങളും മാതൃകകളും ഇതിനെ സ്ഥിരീകരിക്കുന്നു. യുക്തിയും പാരമ്പര്യവും ഇതിനെ ദൃഢീകരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. ദുഷ്ടാത്മാവും അവന്റെ ദൂതഗണങ്ങളും തങ്ങളുടെ ഇഷ്ടത്തിനെതിരായിത്തന്നെ, സത്യത്തിന്റെ അജയ്യശക്തിക്കടിപ്പെട്ട് ഈ വാസ്തവം പ്രഖ്യാപിക്കാൻ പലപ്പോഴും നിർബന്ധിതരായിട്ടുണ്ട്. ഈ സത്യം തെളിയിക്കു വാൻ അനവധി വേദപാരംഗതരുടെയും സഭാപിതാക്കന്മാരുടെയും പ്രസ്താവനകളിൽനിന്നു ഞാൻ ശേഖരിച്ചിട്ടുള്ളവയിൽ ഒരെണ്ണം മാത്രം സ്ഥലപരിമിതിമൂലം ഉദ്ധരിക്കട്ടെ:

“വി. ജോൺ ഡമാഷീൻ പറയുന്നു. “പരിശുദ്ധ കന്യകേ, അങ്ങയോടുള്ള ഭക്തി നിത്യരക്ഷ നേടുവാനുതകുന്ന സുശക്തമായ ആയുധമാകുന്നു. രക്ഷപെടണമെന്നു ദൈവം ആഗ ഹിക്കുന്നവർക്ക് അവിടുന്ന് അതു നല്കുന്നു”.

ഇതു തെളിയിക്കുന്ന പല സംഭവങ്ങളും ഉദ്ധരിക്കുവാൻ കഴിയും. വി. ഫ്രാൻസിസ് അസ്സീസിയുടെ ദിനവൃത്താന്തത്തിൽ ഇപ്രകാരം കാണുന്നു. പ്രാർത്ഥനയിൽ സായൂജ്യമടഞ്ഞിരുന്ന വിശുദ്ധൻ സ്വർഗ്ഗത്തിലേക്കു കയറുന്ന ഒരേണി കണ്ടു അതിന്റെ അഗ്രത്തിൽ അതാ പരിശുദ്ധകന്യക ഇരിക്കുന്നു. താൻ സ്വർഗ്ഗം പ്രാപിക്കേണ്ട മാർഗ്ഗം മറിയമാണെന്ന് അതിലൂടെ അദ്ദേഹം മനസ്സിലാക്കി. വി. ഡോമിനിക്കിന്റെ ദിനവൃത്താന്തത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു സംഭവമാണു താഴെക്കുറിക്കുന്നത്. കർക്കസോനെ എന്ന സ്ഥലത്തു വിശുദ്ധൻ ജപമാലഭക്തിയെപ്പറ്റി പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. പതിനയ്യായിരം ദുഷ്ട മാക്കളാൽ പീഡിപ്പിക്കപ്പെട്ടിരുന്ന ദുർഭഗനായ ഒരു പാഷണ്ഡൻ ശ്രോതാക്കളുടെ നിരയിൽ സ്ഥലം പിടിച്ചു. ആ ദുഷ്ടാരൂപികൾ പരിശുദ്ധ അമ്മയാൽ നിർബന്ധിതരായി, വളരെ ശക്തമായും

വ്യക്തമായും മരിയഭക്തിയെക്കുറിച്ച് ആശ്വാസകരമായ പല സത്യങ്ങളും പ്രഘോഷിച്ചു കൊണ്ട് ജനക്കൂട്ടത്തിന്റെ ശ്രദ്ധപിടിച്ചുപറ്റി. ഇക്കാര്യത്തെപ്പറ്റി പ്രതിപാ ദിക്കുന്ന പ്രാമാണികഗ്രന്ഥത്തിലെ പ്രസ്തുത ഭാഗം ആനന്ദബാഷ്പം പൊഴിക്കാതെ മരിയഭക്തി ഇല്ലാത്തവനുപോലും വായിക്കാനാവില്ല.

Share This Article
error: Content is protected !!