“നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല. നിങ്ങൾ വിലയ്ക്കു വാങ്ങപ്പെട്ട വരാണ്” (1 കോറി. 6:19). ആകയാൽ നാം നമ്മുടെ സ്വന്തമല്ല, ക്രിസ്തു വിന്റേതാണ്. അവിടുത്തെ മൗതികശരീരത്തിലെ അംഗങ്ങളും അടിമക ളുമായ നമ്മെ അനന്തമായ വിലകൊടുത്താണ് അതെ അവിടുത്ത രക്തം മോചനമൂല്യമായി കൊടുത്താണ് അവിടുന്നു സ്വന്തമാക്കിയത്. ജ്ഞാനസ്നാനത്തിനു മുമ്പ് നാം പിശാചിന്റെ അടിമകളായിരുന്നു. എന്നാൽ മാമ്മോദീസ നമ്മെ യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ അടിമ കളാക്കി. അതുകൊണ്ടു “നാം ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന ങ്കിൽ ദൈവത്തിനുവേണ്ടി ഫലം പുറപ്പെടുവിക്കുവാൻ” (റോമാ, 7:4) ആയിരിക്കട്ടെ.
നമ്മുടെ ശരീരത്തിൽ അവിടുന്നു ഭരണം നടത്തട്ടെ. എന്തെന്നാൽ നാം അവിടുത്തെ സമ്പാദ്യവും പിൻതുടർച്ചാവകാശികളു മാണ്. ഇക്കാരണത്താൽ പരിശുദ്ധാത്മാവു നമ്മെ എന്തിനോടെല്ലാം ഉപ മിക്കുന്നുവെന്നു കണ്ടാലും (1) സഭയാകുന്ന വിളഭൂമിയിൽ കൃപാവര ജലം വഴിഞ്ഞൊഴുകുന്ന നദീതീരത്ത് നടപ്പെട്ടതും യഥാകാലം ഫലം നല്കുന്നതുമായ വൃക്ഷത്തോട് (2) ക്രിസ്തുവാകുന്ന തണ്ടിനോട് ഒട്ടിനിന്നു സത്ഫലങ്ങൾ പുറപ്പെടുവിക്കേണ്ട മുന്തിരിവള്ളികളോട് (3) വളർന്നു വർദ്ധിച്ച് ആവശ്യാനുസരണം പാൽ നല്കേണ്ട ഇട യനായ ക്രിസ്തുവിന്റെ ആട്ടിൻപറ്റത്തോട് (4) കൃഷിക്കാരനായ ദൈവം നട്ടതും, മുപ്പതും അറുപതും നൂറും മേനി വിളവുസമ്മാനിക്കേണ്ടതുമായ ഫലപുഷ്ടമായ വിളനിലത്തോട് (സങ്കീ 1:3,യോഹ. 15:2; 10:11, മത്താ. 13:8). ഫലശൂന്യമായ അത്തിമരത്തെ ക്രിസ്തു ശപിച്ചു (മത്താ 21:19). ലഭിച്ച സമ്പത്തു വേണ്ടവിധത്തിൽ ഉപയോഗിക്കാതിരുന്ന മടിയനായ ഭൃത്യൻ ശിക്ഷിക്കപ്പെട്ടു (മത്താ. 25:24-30). നമ്മിൽനിന്നു ഫലം ലഭി ക്കുവാൻ ക്രിസ്തുനാഥൻ ആഗ്രഹിക്കുന്നു എന്നാണ് ഇവയിൽനി ന്നെല്ലാം വ്യക്തമാകുന്നത്. അയോഗ്യരായ ഈ അടിമകളുടെ നല്ല പ്രവൃത്തികൾ അവിടുത്തേക്കു മാത്രമുള്ളതാണ്. വി. അപ്പസ്തോ ലൻ പറയുന്നതു കേട്ടാലും: “നാം സത്പ്രവൃത്തികൾക്കായി യേശു ക്രിസ്തുവിൽ സൃഷ്ടിക്കപ്പെട്ടവരാണ് (എഫേ. 2:10). പരിശുദ്ധാത്മാ വിന്റെ ഈ വാക്കുകൾ നമ്മെ അനുസ്മരിപ്പിക്കുന്ന ചില യാഥാർത്ഥ്യങ്ങളുണ്ട്. അതായത്, ക്രിസ്തുവാണ് നമ്മുടെ സകല സത്കൃത്യങ്ങ ളുടെയും ഏകാരംഭവും അന്ത്യവും. കൂലിക്കായി ജോലി ചെയ്യുന്ന വേലക്കാരെപ്പോലെയല്ല, സ്നേഹം നിമിത്തം അടിമകളായവരെപ്പോലെ വേണം നാം അവിടുത്തെ ശുശ്രൂഷിക്കുവാൻ. ഇത് ഒന്നുകൂടി ഞാൻ വിശദമാക്കാം.
വേറൊരാളുടെ അധികാരത്തിനു വിധേയനായി, അയാൾക്ക് കീഴ്പ്പെട്ട് രണ്ടുവിധത്തിൽ ജീവിക്കാം: ദാസനായും അടിമയായും.
ദാസൻ നിശ്ചിതവേതനത്തിനു നിശ്ചിതകാലത്തേക്കു യജമാനനു സേവനം ചെയ്യുന്നു. എന്നാൽ, അടിമ, യജമാനനു തന്റെ ജീവിതകാലം മുഴുവനും എല്ലാറ്റിനും പൂർണ്ണമായി വിധേയനായിരിക്കണം.
ഒരു പ്രതിഫലവും അവകാശപ്പെടാതെ അടിമ യജമാനനെ സേവി ക്കണം. യജമാനന് തന്റെ മൃഗത്തിന്റെ ജീവന്റെയും മരണത്തിന്റെയും മേലുള്ള അധികാരംപോലെ അടിമയുടെ ജീവന്റെയും മരണത്തിന്റെയും മുകളിലും അധികാരമുണ്ട്.
അടിമത്തം മൂന്നു വിധത്തിലാകാം’. പ്രകൃത്യായുള്ള അടിമത്തം നിർബന്ധിതമായ അടിമത്തം, ഒരുവൻ സ്വയം സ്വീകരിക്കുന്ന അടി മത്തം. ആദ്യം പറഞ്ഞ വിധത്തിൽ സകല സൃഷ്ടികളും ദൈവത്തിന്റെ അടിമകളാണ്. “ലോകവും അതിന്റെ പൂർണ്ണതകളും ദൈവത്തിന്റേതാ കുന്നു” (സങ്കീ. 23:1). പിശാചുക്കളും ശിക്ഷിക്കപ്പെട്ട ദുഷ്ടാത്മാക്കളും നിർബ്ബന്ധിതമായ അടിമത്തത്തിനു വിധേയരാക്കപ്പെട്ടവരാണ്; നീതിമാ ന്മാരും വിശുദ്ധരും സ്വമേധയാ അടിമത്തം സ്വീകരിച്ചവരും. ഹൃദയ ങ്ങളെ വീക്ഷിക്കുകയും (1 രാജാ 16:7) അവകാശപ്പെടുകയും (സു ഭാ.23:26) ഹൃദയനാഥനെന്ന (സങ്കീ. 72:26) നാമം സ്വീകരിക്കുകയും ചെയ്യുന്ന ദൈവത്തെ ഏറ്റവും കൂടുതൽ മഹത്ത്വപ്പെടുത്തുന്നത് സ്വമേ ധയാ സ്നേഹത്താൽ സ്വീകരിക്കുന്ന അടിമത്തമാണ്. അതുവഴി സ്വാഭാ വികമായി നാം അനുഷ്ഠിച്ചേ തീരൂ എന്നില്ലാത്തതും ഏറ്റവും പൂർണ്ണവും ദൈവത്തിനു വലിയ മഹത്ത്വം നല്കുന്നതുമായ മനസ്സിന്റെ അടിമത്ത മാണ് നാം ദൈവത്തിന് കാഴ്ച വയ്ക്കുക.