കുറെ വർഷങ്ങൾക്കു മുൻപ് ലോകമാകെമ്പാടുമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത അത്ഭുത്തെക്കുറിച്ചു പറഞ്ഞുകൊണ്ട് തുടങ്ങാം. ഒരു വലിയ രക്ഷപ്പെടലിന്റെ കഥയാണിത് . ചെസ്നി സ്പില്ലർ ബർഗ്ലർ എന്ന വൈമാനികൻ, 185 സഞ്ചാരികളുമായി തന്റെ വിമാനത്തെ നയിക്കുകയായിരുന്നു. നൂറു നൂറു മൈലുകൾ ഉയരത്തിലാണ് വിമാനം സഞ്ചരിച്ചുകൊണ്ടിരുന്നത്. അപ്രതീക്ഷിതമായി ഒരു ഗണം ദേശാടനപക്ഷികൾ ആ വിമാനത്തെ ഇടിക്കുകയും യാത്രക്കാരുടെയും വൈമാനികരുടെയും ജീവൻ വലിയ അപകടത്തിലാക്കുകയും ചെയ്തു. രണ്ടേ രണ്ടു സാധ്യതകളെ പൈലറ്റ് കണ്ടുള്ളു .
(1 ) അന്തരീക്ഷത്തിൽ, ബഹിരാകാശത്തുവച്ചു വിമാനം എരിഞ്ഞടങ്ങുക. സകലരും ചമ്പാലയിപ്പോകുക. അഥവാ വിമാനം അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങി സകലരും മരിക്കും. എന്നാൽ, സംഭവിച്ചതിങ്ങനായിരുന്നു. മഹാദുരന്തം മണത്തറിഞ്ഞ പൈലറ്റ് . മുട്ടിന്മേൽ വീണു ഇരുകരങ്ങളും സ്വർഗ്ഗത്തിലേക്ക് ഉയർത്തി ‘ഓ, എന്റെ ദൈവമേ‘ എന്ന് പല പ്രാവശ്യം വിളിച്ചു കരഞ്ഞു. തുടർന്ന്, അദ്ദേഹം “നന്മ നിറഞ്ഞ മറിയമേ”, എന്ന ജപം മുട്ടിന്മേൽ നിന്നുകൊണ്ടുതന്നെ ഒരായിരം പ്രാവശ്യം ചൊല്ലിക്കൊണ്ടിരുന്നു. സംഭവിച്ചത് ഇതാണ്. വലിയ അപകടത്തിൽപ്പെട്ട ആ വിമാനം. ഒരു പക്ഷി പറന്നു വന്നു സമതലത്തിൽ സുഖമായി ഇരിക്കുന്നതുപോലെ, അറ്റലാന്റിക്ക് സമുദ്രത്തിന്റെ മുകളിൽ ‘പറന്നിരുന്നു‘. ആരുടേയും ഒരു തലമുടിപോലും നഷ്ടപ്പെട്ടില്ല. എങ്ങനെയാണു അത്ഭുതം സംഭവിച്ചതെന്ന് മാധ്യമപ്രവർത്തകർ പൈലറ്റിനോട് തിരക്കിയപ്പോഴാണ് അദ്ദേഹം അത്ഭുതത്തിന്റെ രഹസ്യം വെളിപ്പെടുത്തിയത്. താൻ അഗാധമായ വിശ്വാസമുള്ള ഒരു കത്തോലിക്കനാണെന്നും. താൻ ദൈവത്തെ ഉറച്ച വിശ്വാസത്തോടെ വിളിച്ചപേക്ഷിച്ചതുകൊണ്ട് പരിശുദ്ധ കന്യകാമറിയത്തോടുള്ള “നന്മ നിറഞ്ഞ മറിയമേ ” എന്ന ജപം വിശ്വാസത്തോടെ പ്രാർത്ഥിച്ചതുകൊണ്ടും തന്റെ വിശ്വാസത്തിനും പ്രത്യാശയ്ക്കും സർവശക്തനായ ദൈവം കനിഞ്ഞു നൽകിയ അനുഗ്രഹമാണ് നിങ്ങൾ കണ്ടത് എന്നും അദ്ദേഹം അസന്നിഗ്ധമായി ഭാഷയിൽ അവരോടു പറഞ്ഞു. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം സ്വീകരിച്ചാണ് അവിടുന്ന് ഈ അനുഗ്രഹം ഞങ്ങൾക്കെല്ലാവർക്കും നൽകിയത് എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.
ഈ മഹാത്ഭുതത്തിന്റെ പശ്ചാത്തലത്തിൽ ‘നന്മനിറഞ്ഞ മറിയമേ‘ എന്ന വിശിഷ്ടമായ പ്രാർത്ഥന നമ്മുക്ക് ഒട്ടൊന്നു വിശകലനം ചെയ്യാം. ഈ പ്രാർത്ഥനയ്ക്ക് രണ്ടുഭാഗങ്ങളുണ്ട് .
(1 ) സഹരക്ഷകായ പരിശുദ്ധ അമ്മയെ,ദൈവവചനം ഉദ്ധരിച്ചു, ഭകതർ സ്തുതിക്കുന്നു. രണ്ടു തിരുവാക്യങ്ങളിൽ മൂന്ന് ആശയങ്ങളാണ് ഇവിടെ അവതരിപ്പിക്കുക
(1 ) നന്മ നിറഞ്ഞ, മറിയമേ,സ്വസ്തി. കർത്താവു നിന്നോടുകൂടെ
“ദൈവം അയച്ചവൻ ദൈവത്തിന്റെ വാക്കുകൾ സംസാരിക്കുന്നു. അവിടുന്ന് അളന്നല്ല ആത്മാവിനെ നൽകുന്നത്” (യോഹ. 3:34)
(2 ) നീ സ്ത്രീകളിൽ അനുഗ്രഹീതയാകുന്നു.(ദൈവം അയച്ച ഗബ്രിയേൽ മാലാഖ പറഞ്ഞത്)
(3) നിന്റെ ഉദരഫലവും അനുഗ്രഹീതമാകുന്നു (എലിസബത്ത്)
പ്രാർത്ഥനയുടെ രണ്ടാം ഭാഗം കത്തോലിക്കാ തിരുസഭ കൂട്ടിച്ചേർത്തിരിക്കുന്ന അതിശക്തമായ ഒരു മധ്യസ്ഥപ്രാർത്ഥനയാണ്. ലൂക്ക. 1:28 പിതാവിന്റെ പുത്രിയായ, തിരുസുതന്റെ മാതാവായ, പരിശുദ്ധാത്മാവിന്റെ മണവാട്ടിയായി പരിശുദ്ധ കന്യാമറിയത്തിനുള്ള ദൈവത്തിന്റെ സ്തുതിപ്പാണ് ഇത്.
ദൈവവചനം വളരെ വ്യക്തവും ശക്തവുമാണ്. “ഇതാ, നിന്റെ അഭിവാദനസ്വരം എന്റെ ചെവികളിൽ പതിച്ചപ്പോൾ ശിശു എന്റെ ഉദരത്തിൽ സന്തോഷത്താൽ കുതിച്ചു ചാടി”. പരിശുദ്ധകന്യാമറിയത്തിന്റെ സാന്നിധ്യവും സാമീപ്യവും ഗർഭസ്ഥശിശുവായിരുന്ന സ്നാപകയോഹന്നാനു പരിശുദ്ധാത്മാഭിഷേകം നൽകി.