ഈ ഭക്തിയെ ആശ്ലേഷിക്കുന്നവർക്കു “നന്മനിറഞ്ഞ മറിയത്തോടു (മാലാഖയുടെ അഭിവാദനത്തോടു) വലിയ ഭക്തിയുണ്ടായിരിക്കണം. വിജ്ഞാനികളായ ക്രിസ്ത്യാനികളിൽപ്പോലും വളരെക്കുറച്ചു പേർക്കു മാത്രമേ ഇതിന്റെ മഹാത്മ്യവും യോഗ്യതയും ഔന്നത്യവും ആവശ്യകതയും മനസ്സിലായിട്ടുള്ളൂ. വി. ഡോമിനിക്ക്, വി. ജോൺ കപ്പിസ്ട്രാൻ, വാഴ്ത്തപ്പെട്ട അലൻ ഡി ലാ റോഷെ തുടങ്ങിയവർക്കുപോലും ഇതിന്റെ മാഹാത്മ്യം മനസ്സിലാക്കിക്കൊടുക്കുവാൻ പരിശുദ്ധ കന്യക തന്നെ പല അവസരങ്ങളിൽ പ്രത്യക്ഷപ്പെടേണ്ടി വന്നു. ഈ പ്രാർത്ഥ നവഴി നടന്നിട്ടുള്ള അദ്ഭുതങ്ങളെയും ആത്മാക്കളെ മാനസാന്തരപ്പെടു ത്തുവാൻ ഇതിനുള്ള കഴിവിനെയും വിവരിച്ചുകൊണ്ടു പല പുസ്തകങ്ങളും അവർ വിരചിച്ചിട്ടുണ്ട്. ലോകരക്ഷ “നന്മനിറഞ്ഞ മറിയം കൊണ്ടാരംഭിച്ചതുപോലെ, ഓരോ വ്യക്തിയുടെ രക്ഷയും ഈ പ്രാർത്ഥനയോടു ബന്ധപ്പെട്ടതാണെന്ന് അവർ ഉറക്കെ പ്രഖ്യാപിക്കുകയും പരസ്യമായി പഠിപ്പിക്കുകയും ചെയ്തു. ഈ പ്രാർത്ഥനയാണ് ഉണങ്ങിവരണ്ടു നിഷ്ഫലമായിരുന്ന ലോകത്തിനു ജീവന്റെ ഫലം നല്കിയത്. യഥോചിതം ചൊല്ലിയാൽ, ഈ പ്രാർത്ഥന ദൈവവചനത്തെ നമ്മുടെ ആത്മാവിൽ അങ്കുരിപ്പിക്കുകയും ജീവന്റെ ഫലമാകുന്ന ഈശോയെ ജനിപ്പിക്കുകയും ചെയ്യും എന്ന് അവർ പറയുന്നു. യഥാകാലം ഫലം പുറപ്പെടുവിക്കുവാൻ വേണ്ടി നമ്മുടെ ആത്മാവാകുന്ന ഭൂമിയെ നനയ്ക്കുന്ന സ്വർഗ്ഗീയമഞ്ഞാണു “നന്മനിറഞ്ഞ മറിയം. ഈ സുധാരസംകൊണ്ടു നനയ്ക്കപ്പെടാത്ത ആത്മാവ് ഫലമുത്പാദിപ്പിക്കില്ല. പ്രത്യുത ഞെരിഞ്ഞിലുകളും മുള്ളുകളുമാണ് പുറപ്പെടുവിക്കുക. അങ്ങനെ, അതു ദൈവകോപത്തിനു പാത്രമാവുകയും ചെയ്യുമെന്ന് അവർ ഉദ്ബോധിപ്പിക്കുന്നു (ഹെബ്രാ.6:8).
ജപമാലയുടെ മേന്മയെക്കുറിച്ചു വാഴ്ത്തപ്പെട്ട അലൻ ഡി ലാ റോഷിന് മാതാവ് പലതും വെളിപ്പെടുത്തി. അദ്ദേഹം അവ രേഖപ്പെടുത്തിയിട്ടുള്ള ആ പുസ്തകത്തിലെ ഒരു ഭാഗം ഇതാണ്: “മാലാഖയുടെ അഭിവാദ” നത്തിലാണു ലോകം മുഴുവൻ രക്ഷപ്രാപിച്ചത്. അതു ചൊല്ലുവാൻ വെറുപ്പും മന്ദോഷ്ണതയും അനാസ്ഥയും കാണിക്കുന്നതു നിത്യനാശത്തിന്റെ വ്യക്തവും സുനിശ്ചിതവുമായ അടയാളമാണ്. എന്റെ മകനേ, ഈ കാര്യം മനസ്സിലാക്കുകയും എല്ലാവരേയും അറിയിക്കുകയും ചെയ്യുക” ഏറ്റവും ഭയാനകയും, അതേസമയം ഏറ്റവും ആശ്വാസജനകവുമായ വാക്കുകൾ അദ്ദേഹത്തിന്റെയും അതിനു മുമ്പു ണ്ടായിരുന്ന വി. ഡൊമിനിക്കിന്റെയും സാക്ഷ്യമില്ലായിരുന്നെങ്കിൽ ഇവ വിശ്വസിക്കുക പ്രയാസമായിരുന്നേനെ. പല മഹാന്മാരുടെയും അഭിപ്രായവും മറ്റൊന്നല്ല. തിരസ്കൃതർ – അവർ പാഷണ്ഡികളോ നിരീശ്വരരോ അഹങ്കാരികളോ ലൗകായതികരോ ആരുമാകട്ടെ എല്ലായ്പ്പോഴും “നന്മ നിറഞ്ഞ മറിയ” ത്തെയും ജപമാലയെയും വെറുക്കുകയും അവഗണി ക്കുകയും ചെയ്യുന്നുവെന്നതു ശ്രദ്ധേയമാണ്. പാഷണ്ഡികൾ “സ്വർഗ്ഗ സ്ഥനായ…” എന്ന ജപം ചൊല്ലും. “നന്മനിറഞ്ഞ മറിയമോ ജപമാലയോ പഠിക്കുകയാകട്ടെ ചൊല്ലുകയാകട്ടെ ചെയ്യില്ല. അവർക്കതു വിഷജനകമാണ്; അവർക്ക് കൊന്ത ധരിക്കുന്നതിനേക്കാൾ ഇഷ്ടം പാമ്പിനെ ധരിക്കുകയാണ്. അഹങ്കാരികളായ കത്തോലിക്കർക്ക് തങ്ങളുടെ പിതാവായ ലൂസിഫറിന്റെ അതേ പ്രവണതകൾ തന്നെയാണുള്ളത്. അവർ ഈ പ്രാർത്ഥനയോടു അവജ്ഞയോ നിഷ്പക്ഷതയോ കാണിക്കുന്നു. ജപമാല അജ്ഞർക്കും വായിക്കാനറിയില്ലാത്ത വർക്കുമുള്ളതാണുപോലും! പക്ഷേ തെരഞ്ഞെടുക്കപ്പെട്ടവർ“നന്മനിറഞ്ഞ
മറിയത്തെ ഇഷ്ടപ്പെടുകയും വിലമതിക്കുകയും സസന്തോഷം ഉരുവിടുകയും ചെയ്യുന്നു; അനുഭവം ഇങ്ങനെയാണ് വ്യക്തമാക്കുന്നത്. അവർ ദൈവത്തോട് എത്രയധികം അടുക്കുന്നുവോ അത്രയധികം ഈ പ്രാർത്ഥനയെ ഇഷ്ടപ്പെടും. വാഴ്ത്തപ്പെട്ട അലൻ ഡി ലാ റോഷിനോട് മാതാവ്അരുളിച്ചെയ്തതും ഇതുതന്നെയത്രേ.
ഒരാൾ ദൈവത്തിനുള്ളവനാണോ എന്നറിയുവാൻ ഞാൻ സ്വീകരിക്കുന്ന ഏറ്റവും നല്ല മാർഗ്ഗം അയാൾ “നന്മനിറഞ്ഞ മറിയവും ജപമാലയും ചൊല്ലുവാൻ ഇഷ്ടപ്പെടുന്നുവോ എന്നു പരിശോധിക്കുകയാണ്. എന്തുകൊണ്ട് അങ്ങനെ ആയിരിക്കണം എന്നെനിക്കറിഞ്ഞുകൂടാ. പക്ഷേ, ഇതു പരമാർത്ഥമാണ്. അവന് അതിഷ്ടമുണ്ടോ എന്നതാണു പ്രശ്നം. പ്രകൃത്യാലോ പ്രകൃത്യതീതമായോ ഏതെങ്കിലും കാരണത്താൽ ചിലർക്ക് അതു ചൊല്ലുവാൻ സാധിച്ചില്ലെന്നും വരാം. എന്നാലും, അവർ അതിനെ സദാ ഇഷ്ടപ്പെടുകയും അതു ചൊല്ലുവാൻ മറ്റു ള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യും.
തെരഞ്ഞെടുക്കപ്പെട്ട ആത്മാക്കളേ, മറിയത്തിൽ ഈശോയുടെ അടിമകളേ, “സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാർത്ഥന കഴിഞ്ഞാൽ ഏറ്റവും മനോഹരമായതു “നന്മനിറഞ്ഞ മറിയം’ എന്നതാണെന്നു ഗ്രഹിക്കുവിൻ. അതാണു മറിയത്തിനു കൊടുക്കുവാൻ നിങ്ങൾക്കു കഴിയുന്ന ഏറ്റവും നല്ല അഭിനന്ദനം. അവളുടെ ഹൃദയം കവരുവാൻ ഒരു മുഖ്യദൂതൻ വഴി അത്യുന്നതനായ ദൈവം കൊടുത്തയച്ച അഭിവാദനവും അതുതന്നെയല്ലേ? അത്യഗാധമായ എളിമയുണ്ടായിരുന്നിട്ടും മനുഷ്യാവതാരത്തിനു സമ്മതം നല്കുവാൻ അവളെ നിർബന്ധിക്ക ക്കവണ്ണം സുശക്തമായിരുന്നു, ആ അഭിവാദനത്തിന്റെ വശ്യശക്തി അത്രമാത്രം ഗഹനമായ രമണീയതകൊണ്ട് അതു നിറഞ്ഞിരിക്കുന്നു. അനുയോജ്യമാംവിധം ഈ അഭിവാദനം ചൊല്ലിയാൽ, നിനക്കും സംശയമെന്യേ അവളുടെ ഹൃദയം കൈയടക്കാം.
“നന്മനിറഞ്ഞ മറിയം” എന്ന പ്രാർത്ഥന ശ്രദ്ധയോടും ഭക്തിയോടും വിനയത്തോടും കൂടി ചൊല്ലുമ്പോൾ അത്, പിശാചിനെ പലായനം ചെയ്യിക്കുന്ന ശത്രുവും അവനെ ഇടിച്ചു പൊടിക്കുന്ന കൂടവുമാണ്. വിശുദ്ധരുടെ അഭിപ്രായത്തിൽ ആത്മാവിന്റെ വിശുദ്ധിയും, മാലാഖമാരുടെ സന്തോഷവും, തെരഞ്ഞെടുക്കപ്പെട്ടവരുടെ ഗാനവും, പുതിയനിയമത്തിലെ സങ്കീർത്തനവും, മറിയത്തിന്റെ ആനന്ദവും, പരിശുദ്ധ ത്രിത്വത്തിന്റെ മഹത്ത്വവുമാണത്. ആത്മാവിനെ ഫലപുഷ്ടമാക്കുവാൻ സ്വർഗ്ഗത്തിൽനിന്നു പെയ്യുന്ന മഞ്ഞുതുള്ളിയാണ് “നന്മനിറഞ്ഞ മറിയം. മറിയത്തിനു നാം നല്കുന്ന പരിപാവനവും സ്നേഹനിർഭരവുമായ ചുംബനമാണത്. അതു നാം അവൾക്കു സമ്മാനിക്കുന്ന ചെമന്നതും പ്രകാശിക്കുന്നതുമായ റോസാപുഷ്പമാണ്. അത് അമൂല്യമാണ്. ദൈവിക പീയുഷം നിറച്ച ചഷകവുമാണത്. ഇപ്രകാരം പോകുന്നു വിശുദ്ധരുടെ ഉപമകൾ.
ആകയാൽ, പരിശുദ്ധ കന്യകയുടെ “ചെറുകിരീടം” ചൊല്ലി തൃപ്തിപ്പെടാതെ ഓരോ ദിവസവും അമ്പത്തിമൂന്നുമണി ജപം ചൊല്ലുക, സമയമുണ്ടെങ്കിൽ നൂറ്റമ്പത്തിമൂന്നുമണി ജപം തന്നെ ചൊല്ലണം. എങ്കിൽ എന്റെ വാക്കുകളെ ശ്രവിച്ച സമയം അനുഗൃഹീതം എന്നു മര ണനേരത്തു നീ പറയും. ഈശോയുടെയും മറിയത്തിന്റെയും ആശീർ വാദത്തോടുകൂടി വിതയ്ക്കുന്ന നീ സ്വർഗ്ഗത്തിൽ നിത്യാനുഗ്രഹം കൊയ്തെടുക്കും: “ധാരാളം വിതയ്ക്കുന്നവൻ ധാരാളം കൊയ്യും (2 കൊറി.9:6).