ഹേറോദേസ് പീഡനം അഴിച്ചു വിടുന്നു. ദൈവഹിതത്തിന്റെ വെളിപാടിൻ പ്രകാരം എഫേസോസിലേക്ക് മാറി താമസിക്കുന്നു.
എഫേസോസിൽ താമസമുറപ്പിച്ച ജറുസലേം സ്വദേ ശികളായ ചിലരുണ്ടായിരുന്നു. അവർ ക്രിസ്ത്യാനികളാ യിരുന്നു. എണ്ണത്തിൽ അവർ ചെറിയ സമൂഹമായിരുന്നു. രക്ഷകന്റെ അമ്മ അവിടെ എത്തിയിരിക്കുന്നുവെന്ന് അ വരറിഞ്ഞു. അവളെ സന്ദർശിക്കാനായി അവർ തിരക്കിട്ടു വന്നു. അവരുടെ വീടുകളും അവരുടെ സ്വന്തമായുള്ള തൊക്കെയും അവളുടെ ഉപയോഗത്തിന് വിട്ടുകൊടു ക്കാനായി തയാറായിട്ടാണ് അവർ എത്തിയത്. എന്നാൽ പുണ്യങ്ങളുടെ വിളനിലമായ മഹാരാജ്ഞി പ്രൗഢിയും ഭൗതിക സുഖസൗകര്യങ്ങളും അന്വേഷിക്കുന്നവളല്ലല്ലോ. അതുകൊണ്ട് അവൾ തനിക്ക് താമസിക്കാനായി തെര ഞ്ഞെടുത്തത് പ്രായമായി വിശ്രമജീവിതം നയിച്ചിരുന്ന ഏകസ്ഥരായ ദരിദ്രസ്ത്രീകൾ വസിച്ചിരുന്ന ഒരു ഭവന മായിരുന്നു. അവർക്ക് പുരുഷന്മാരുമായി സമ്പർക്കമില്ലായിരുന്നു. മാലാഖമാരുടെ മധ്യസ്ഥം വഴി ആ സ്ത്രീകൾഎത്രയും സ്നേഹത്തോടും ഔദാര്യത്തോടും കൂടി അ വരുടെ ഭവനം പരിശുദ്ധരാജ്ഞിക്ക് വിട്ടുകൊടുത്തു. ആ ഭവനത്തിൽ ഒരു മൂലയിൽ ഒഴിഞ്ഞ മുറി പരിശുദ്ധ രാജ്ഞിക്കും മറ്റൊന്ന് വിശുദ്ധ യോഹന്നാനും നല്കി. എഫേസോസിലായിരുന്ന കാലം മുഴുവൻ അവർ രണ്ടു പേരും ഈ മുറികളിലാണ് വസിച്ചിരുന്നത്.