ഹേറോദേസ് പീഡനം അഴിച്ചു വിടുന്നു. ദൈവഹിതത്തിന്റെ വെളിപാടിൻ പ്രകാരം എഫേസോസിലേക്ക് മാറി താമസിക്കുന്നു.
അതിനെ തുടർന്ന് അവൾ നമ്മുടെ നിത്യരക്ഷയുമായി ബന്ധപ്പെട്ട വിശുദ്ധ സ്ഥലങ്ങൾ സന്ദർശിച്ചു പ്രാർത്ഥി ക്കാൻ വിശുദ്ധ യോഹന്നാനോട് അനുവാദം ചോദിച്ചു. ഈ സ്ഥലങ്ങളൊക്കെയും നമ്മുടെ കർത്താവിന്റെ സാന്നിധ്യത്താലും അവന്റെ തിരുരക്തത്താലും വിശുദ്ധീക രിക്കപ്പെട്ടിരുന്ന ഇടങ്ങളാണ്. അപ്പസ്തോലനോടൊപ്പം ഈ സ്ഥലങ്ങൾ ഒന്നൊന്നായി അവൾ സന്ദർശിച്ചു. അവിടെയെല്ലാം അതീവഭക്തിയും ആർദ്രതയും പ്രദർശി പ്പിച്ച് കണ്ണുനീരോടെ പ്രാർത്ഥനയിൽ മുഴുകി. വിശുദ്ധ യോഹന്നാനാകട്ടെ അമ്മയുടെ സാന്നിധ്യം തനിക്കേറ്റം പ്രിയങ്കരവും ധന്യവുമെന്നു മനസ്സിലാക്കി വീരോചിതമായ പുണ്യപ്രവൃത്തികളിൽ മുഴുകി. ഓരോ പുണ്യസ്ഥലവും സന്ദർശിക്കുമ്പോൾ പരിശുദ്ധ അമ്മ സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട പരിശുദ്ധ മാലാഖമാരെ ദർശിച്ചു. സംരക്ഷകരായ ഈ സ്വർഗീയ പോരാളികളോട് ലൂസിഫറിനെയും അവന്റെ പൈശാചിക പരീക്ഷയെയും പ്രതിരോധിക്കാൻ അവൾ വീണ്ടും ഉത്തരവായി. അല്ലെ ങ്കിൽ അവർ ഈ വിശുദ്ധ സ്ഥലങ്ങൾ അശുദ്ധമാക്കി നിന്ദിക്കുകയും അതിനുള്ള ഉപകരണങ്ങളായി തദ്ദേശ വാസികളും അവിശ്വാസികളുമായ യഹൂദരെ ഉപയോ ഗിക്കുകയും ചെയ്യുമായിരുന്നു. നരകപിശാച് യഹൂദരെ പ്രകോപിപ്പിക്കാനായി പൈശാചികവും കുത്സിതവുമായ ചിന്തകളെ അവരിൽ ജനിപ്പിക്കാനിടയുണ്ട്. അവയ സദ്ചിന്തകൾ നല്കി ആട്ടിയോടിക്കണം.
അല്ലെങ്കിൽ ക്രിസ്തുവിനെയും അവന്റെ ത്യാഗത്തെയും പറ്റിയുള്ള ചിന്തകൾ യഹൂദരിലും മറ്റു മനുഷ്യരിലും നിന്നു മായ്ക്കപ്പെടും. വിശുദ്ധ സ്ഥലങ്ങൾ വിസ്മൃതിയിലാകും. ഇനി വരും കാലത്തേക്കുകൂടിയായിരുന്നു മാലാഖമാരെ ഈ ദൗത്യം ഏല്പിച്ചത്. എന്തെന്നാൽ കർത്താവിന്റെ പരിശുദ്ധ സ്ഥലങ്ങൾക്കെതിരെ ദുഷ്ടാരൂപികൾ എല്ലാ സ്ഥലത്തും എല്ലാ കാലത്തും ഉണർന്നുൽ സുകമായി പ്രവർത്തിച്ചുകൊണ്ടേയിരിക്കും അവിടുത്തെ കരദൗത്യത്തെ പരാജയപ്പെടുത്തുകയാണ്. അവർക്ക് വേണ്ടത്. പരിശുദ്ധ മാലാഖമാർ അവരോട് തങ്ങളുടെ രാജ്ഞി ആജ്ഞാപിച്ച എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് നുസരിച്ചു