ഗബ്രിയേൽ ദൈവദൂദൻ തനിക്കു നൽകിയ മംഗലസന്ദേശത്തിൽ നിന്ന് കന്യകാമറിയതിനു മനസിലായി തന്റെ സഹോദരി എലിസബത്ത് വാർധക്യത്തിൽ സ്നാപക യോഹന്നാനെ ഗർഭം ദരിച്ചിരിക്കുന്നുവെന്നു. തനിക്കു ലഭിച്ചിട്ടുള്ള അത്യുന്നത സ്ഥാനം വിസ്മരിച്ചു സഹോദരിയെ ശുശ്രുഷിക്കുവാനായി എലിസബത്ത് താമസിച്ചിരുന്ന വനപ്രദേശത്തേക്കു മറിയം അതിവേഗം പുറപ്പെട്ടു. ഉദ്ദേശം 110 കിലോമീറ്റര്‍ യാത്ര ചെയേണ്ടിവന്നു. ദൈവമാതാവും നരദൈവവും കുടി ആദ്യം സന്ദർശിച്ച ഭവനം എത്ര അനുഗ്രഹീതമായ. എലിസബത്ത് മറിയത്തിന്റെ അഭിവാദനം ശ്രവിച്ച മാത്രയിൽ ഗർഭസ്ഥ ശിശു തുള്ളിച്ചാടുകയും അവൾ പരിശുദ്ദത്മാവിനാൽ പൂരിതയാവുകയും ചെയിതു. ഉടനെ അവൾ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: ‘അങ്ങ് സ്ത്രീകളിൽ അനുഗ്രഹീതയാകുന്നു. അങ്ങയുടെ ഉദരത്തിന്റെ ഫലവും അനുഗ്രഹീതമാകുന്നു. എന്റെ കർത്താവിന്റെ ‘അമ്മ എന്നെ സന്ദർശിക്കാൻ എനിക്ക് എങ്ങനെ യോഗ്യതയുണ്ടായി? ഇതാ അങ്ങേ അഭിവാദനത്തിന്റെ സ്വരം എന്റെ കര്ണപുടങ്ങളിലെത്തിയ ഉടനെ ഗർഭസ്ഥ ശിശു ആനന്ദത്താൽ കുതിച്ചു ചാടി. കർത്താവു അങ്ങയോടു അരുൾചെയ്ത കാര്യങ്ങൾ നിറവേറുമെന്നു വിശ്വസിച്ച അങ്ങ് അനുഗ്രഹീതയാണ്.’ അപ്പോൾ മറിയം “എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു; എന്റെ അരൂപി രക്ഷകനായ ദൈവത്തിൽ ആനന്ദംകൊള്ളുന്നു” എന്ന ഹൃദ്യമായ സുന്ദര കീർത്തനം ആലപിച്ചു (ലുക്ക് 1 :39 -56 )
ദൈവമാതാവ് വി. എലിസബത്തിനെ സന്ദർശിക്കുന്നു
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.