ഈ ഭക്തി വിശ്വസ്തതാപൂർവ്വം അനുവർത്തിക്കുകവഴി നമ്മുടെ എല്ലാ സത്പ്രവൃത്തികളുടെയും യോഗ്യതകൾ മുഴുവനും ദൈവത്തിന്റെ ഉപരിമഹത്ത്വം വർദ്ധിപ്പിക്കുന്നതിന് ഉപകരിക്കുമെന്ന് നമുക്ക് ഉറപ്പാക്കാം. നാം എല്ലാവരും ഈ വിശിഷ്ട ഉദ്ദേശ്യത്തോടെ പ്രവർത്തിക്കാൻ കടപ്പെട്ടിരിക്കുന്നുവെങ്കിലും ആരും തന്നെ ഈ ഉന്നതമായ ലക്ഷ്യത്തിനു വേണ്ടി അദ്ധ്വാനിക്കുന്നില്ല. ദൈവത്തെ എങ്ങനെ കൂടുതൽ മഹത്ത്വപ്പെ ടുത്താമെന്ന് അറിയാത്തതുകൊണ്ടോ അതാഗ്രഹിക്കാത്തതുകൊണ്ടോ എന്തോ നാമാരും തന്നെ ഈ ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്നില്ല. എന്നാൽ നമ്മുടെ സത്പ്രവൃത്തികളുടെ യോഗ്യതയും മൂല്യവും നാം ഏല്പിച്ചു കൊടുത്തിട്ടുള്ള നമ്മുടെ നാഥയ്ക്ക് അത്യുത്തമമാംവിധം ദൈവമഹത്ത്വം എങ്ങനെ സാധിക്കാം എന്നു നല്ല നിശ്ചയമുണ്ട്. അവൾ അതുമാത്രം ലക്ഷ്യം വച്ചല്ലാതെ ഒന്നും തന്നെ പ്രവർത്തിക്കുന്നില്ല. അതുകൊണ്ട് ഈ നല്ല നാഥയ്ക്കു തന്നെത്തന്നെ പരിപൂർണ്ണമായി സമർപ്പിക്കുന്ന ഉത്തമദാസനു സധൈര്യം പറയാം, തന്റെ എല്ലാ വിചാ രങ്ങളുടെയും വാക്കുകളുടെയും പ്രവൃത്തികളുടെയും യോഗ്യത ദൈവത്തെ കൂടുതൽ മഹത്ത്വപ്പെടുത്തുവാനാണ് ഉപയോഗിക്കുന്നതെന്ന്. ആ സമർപ്പണം അവൻ പിൻവലിക്കാതിരുന്നാൽ മതി. നിസ്വാർത്ഥ മായും നിർമ്മലമായും ദൈവത്തെ സ്നേഹിക്കുകയും അവിടുത്ത മഹത്ത്വവും അഭീഷ്ടവും തന്റേതിനുപരിയായി പരിഗണിക്കുകയും ചെയ്യു ന്നവന് ഇതിൽ കൂടുതൽ ആശ്വാസപ്രദമായി എന്താണുള്ളത്?
ദൈവത്തിന്റെ ഉപരിമഹത്ത്വം സാധിക്കുവാൻ ഏറ്റവും നല്ല മാർഗ്ഗമാണ് ഈ ഭക്തി
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.