ദൈവം നല്കുന്ന കൃപാവരങ്ങളും മറ്റു അമൂലദാനങ്ങളും സൂക്ഷിക്കുവാൻ നമുക്കു മറിയം ആവശ്യമാണ്.

Fr Joseph Vattakalam
2 Min Read

ദൈവത്തിൽനിന്നു നമുക്കു കൃപാവരങ്ങളും ഇതര ദാനങ്ങളും ധാരാളം ലഭിക്കുന്നുണ്ട്. എന്നാൽ, അവയെ അഭംഗം കാത്തുസൂക്ഷി ക്കുക അത്ര എളുപ്പമല്ല. കാരണം, നാം ബലഹീനരാണ്. ഇതു വിശ ദമാക്കാം.

കൃപാവരം ഭൂസ്വർഗ്ഗങ്ങളെക്കാൾ അമൂല്യമാണ്. തീർത്തും നശ്വരമായ പേടകത്തിലാണ് ഈ നിധി നാം സൂക്ഷിക്കുക. ഈ പേടകം നമ്മുടെ അധഃപതിച്ച ശരീരവും ദുർബലവും ചഞ്ചലമായ ആത്മാവുമാ ണ്. ഒരു കഥയില്ലാത്ത കാര്യം പോലും അതിനെ തകിടം മറിയ്ക്കു കയും ദുഃഖപൂർണ്ണമാക്കുകയും ചെയ്യും. “ഈ നിധി മൺപാത്രങ്ങളി ലാണ് ഞങ്ങൾക്കു ലഭിച്ചിട്ടുള്ളത്” (2 കോറി, 4:7),

പിശാചുക്കൾ കുടിലതയിൽ അതിനിപുണരായ കള്ളന്മാ രാണ്. നാം നിനച്ചിരിക്കാത്തപ്പോൾ ആയിരിക്കും അവർ നമ്മെ കൊള്ള യടിക്കുന്നത്. അനുകൂല സാഹചര്യങ്ങൾ പ്രതീക്ഷിച്ച് അവർ ദിനരാത്ര ങ്ങൾ കാത്തിരിക്കുന്നു. ആ ലക്ഷ്യപ്രാപ്തിക്കായി നമ്മെ വട്ടമിട്ടു നട ക്കുന്നു. നമ്മെ നിരന്തരം വിഴുങ്ങുവാൻ കാത്തിരിക്കുകയാണവർ, ഒരു ദുർബലനിമിഷത്തിൽ ഒരു പാപം ചെയ്യിച്ച് പല വർഷങ്ങൾക്കൊണ്ടു നാം നേടിയ കൃപാവരങ്ങളും യോഗ്യതകളും തട്ടിയെടുക്കും. അവരുടെ എണ്ണവും വിദ്വേഷവും പരിചയസമ്പത്തും സൂത്രവും മൂലം അതി ദാരുണമായ വിധത്തിൽ വലിയ നഷ്ടം സഹിക്കേണ്ടിവരുമെന്ന ഭയം നമ്മിൽ ഉണ്ടാകണം. നമ്മെക്കാൾ സുകൃതസമ്പന്നരും കൃപാവരപൂരി തരും അനുഭവപാഠങ്ങളാൽ ദൃഢചിത്തരും, വിശുദ്ധിയുടെ പരകോടി യിൽ എത്തിയവരും അതിദയനീയമായി കവർച്ചക്കടിപ്പെട്ടു. കൊള്ള ചെയ്യപ്പെട്ടു. ഇതു നമ്മെ അദ്ഭുതപരതന്ത്രരാക്കേണ്ടതല്ലേ. ഹാ! എത് എത്ര ലബനോനിലെ കാരകിൽ വൃക്ഷങ്ങൾ ദാരുണമായി നിലം പതിച്ചു. നഭോമണ്ഡലത്തിൽ പ്രകാശിച്ചുകൊണ്ടിരുന്ന ഉജ്ജ്വലങ്ങളായ താരങ്ങൾ എത്രയാണ് കണ്ണടച്ചുതുറക്കുന്ന നേരംകൊണ്ട് അവയുടെ ഔന്നത്യവും ശോഭയുമറ്റു തിരോഭവിച്ചത് എപ്പോഴാണ് ഈ ദുഃഖക രവും അപ്രതീക്ഷിതവുമായ മാറ്റം സംഭവിച്ചത് കൃപാവരത്തിന്റെ അഭാ വമാണോ കാരണം? അല്ല, അതു സകലർക്കും നല്കപ്പെടുന്നുണ്ട്. എളിമ കൈമോശം വന്നതിന്റെ തിക്തഫലം! തങ്ങളുടെ നിധി സൂക്ഷി ക്കുവാൻ തങ്ങൾ ശക്തരാണെന്നവർ വ്യാമോഹിച്ചുപോയി.

തങ്ങളെ വിശ്വസിച്ചു; തങ്ങളിൽ തന്നെ ആശ്രയിച്ചു. കൃപാവരമാകുന്ന നിധി സൂക്ഷിക്കുവാൻ മാത്രം തങ്ങളുടെ ഭവനം സുരക്ഷിതമെന്നും നിക്ഷേപപാത്രം ബലവത്താണെന്നും അവർ കരുതി. കൃപാവരത്തിൽ ആശ്രയിച്ചു തങ്ങൾ മുന്നേറുന്നുവെന്ന് അവർ നിനച്ചു. എന്നാൽ സത്യ ത്തിൽ, തങ്ങളിൽത്തന്നെയാണ് ആശ്രയിച്ചതെന്നത് അവരൊട്ടു തിരിച്ച റിഞ്ഞതേയില്ല. അപ്പോൾ ഏറ്റവും നീതിമാനായ ദൈവം, അവരെ തങ്ങൾക്കു തന്നെ വിട്ടുകൊടുത്തുകൊണ്ടു ദയനീയമായി കൊള്ളയടി ക്കപ്പെടാൻ അനുവദിക്കുന്നു.

കഷ്ടം! ഞാൻ വിശദമാക്കുവാൻ പോകുന്ന, അദ്ഭുതകരമായ ഭക്തകൃത്യത്തെപ്പറ്റി അറിഞ്ഞിരുന്നെങ്കിൽ, സുശക്തവും വിശ്വസ്തയു മായ പരിശുദ്ധ കന്യകയെ അവർ ആ നിധി ഏല്പിക്കുമായിരുന്നു. അവൾ അതു സ്വന്തമെന്നോണം സൂക്ഷിക്കുകയും ചെയ്യും. പോരാ, താൻ നീതിപൂർവ്വം സംരക്ഷിക്കുവാൻ കടപ്പെട്ടവളാണെന്ന ബോദ്ധ്യ ത്താൽ അവർക്കുവേണ്ടി അതു കാത്തു സൂക്ഷിക്കുകയും ചെയ്തേനെ.

വളരെ ദാരുണമായി അധഃപതിച്ച ഈ ലോകത്തിൽ നീതി നിർവ്വഹിച്ചു ജീവിക്കുക ദുഷ്ക്കരമത്രേ. ആകയാൽ ലോകത്തിന്റെ ചെളി പുരണ്ടിട്ടില്ലെങ്കിൽ തന്നെയും അതിലെ ധൂളിയേറ്റുപോലും എത്ര അടി യുറച്ച ആത്മീയതയുള്ളവരായാലും കറപറ്റാതിരിക്കുക അസാദ്ധ്യം. അതിശക്തമായി ഇരമ്പി ആർക്കുന്ന ഈ ലോകമാകുന്ന അഗാധജലധിയിൽ മുങ്ങി നശിക്കാതെയും അതിന്റെ കുത്തിയൊഴുക്കിൽപെടാതെയും കടൽക്കൊള്ളക്കാരാൽ ആക്രമിക്കപ്പെടാതെയും വിഷക്കാറ്റടി യേറ്റു നശിക്കാതെയും ഇരിക്കുക ഒരത്ഭുതം തന്നെ. അതുകൊണ്ട് ഇപ്പോൾ ഞാൻ വിവരിക്കാൻ പോകുന്ന മാധുര്യമേറിയ വഴിയിലൂടെ വിശ്വസ്തയായ കന്യകാമറിയത്തെ ശുശ്രൂഷിച്ചാൽ പിശാച് ഒരിക്കൽ പോലും എത്തിനോക്കാൻ ധൈര്യപ്പെടാത്ത അവൾ ഈ അദ്ഭുതം നമ്മിൽ പ്രവർത്തിക്കും.

Share This Article
error: Content is protected !!