ദൈവം ഉണ്ടെന്ന് യുക്തികൊണ്ട് അറിയാൻ മനുഷ്യനു കഴിയും. എന്നാൽ യഥാർത്ഥത്തിൽ എങ്ങനെയുള്ളവനാണെന്ന് അറിയാനാ വുകയില്ല. എന്നാലും താൻ അറിയപ്പെടാൻ ദൈവം ഏറെ ആഗ്രഹിച്ചതുകൊണ്ട് അവിടന്ന് സ്വയം വെളിപ്പെടുത്തി
നമുക്കു തന്നെത്തന്നെ വെളിപ്പെടുത്തുകയെന്നത് ദൈവത്തിന് ആവശ്യമുള്ള കാര്യമല്ല. എന്നാൽ സ്നേഹം മൂലം അവിടന്ന് തന്നെത്തന്നെ വെളിപ്പെടുത്തി. മാനുഷികസ്നേഹത്തിൽ സ്നേഹിക്കപ്പെട്ട വ്യക്തിയെക്കുറിച്ച് എന്തെങ്കിലും അറിയാൻ, അയാൾ തന്റെ ഹൃദയം നമുക്കു തുറന്നു കാണിക്കണം. അതുപോലെ, ദൈവത്തിന്റെ അത്യഗാധമായ ചിന്തകളെക്കുറിച്ച് എന്തെങ്കിലും അറിയാൻ കഴിയുന്നത്, നിത്യനും നിഗൂഢാത് മകനുമായ ദൈവം സ്നേഹം മൂലം നമുക്കു സ്വയം തുറന്നു(വെളിപ്പെടുത്തി) തന്നതു കൊണ്ടുമാത്രമാണ്.
സൃഷ്ടികർമ്മം മുതൽ സ്വപുത്രനായ യേശുക്രിസ്തുവിൽ നടത്തിയ സുനിശ്ചിതമായ വെളിപാടുവരെ ഗോത്രപിതാ ക്കന്മാരിലൂടെയും പ്രവാചകരിലൂടെയും ദൈവം മനുഷ്യ വംശത്തോട് വീണ്ടും വീണ്ടും സംസാരിച്ചു. യേശുക്രിസ്തുവിൽ അവിടന്ന് സ്വഹൃദയം നമ്മിലേക്കു ചൊരിഞ്ഞു. തന്റെ അതിനിഗൂ ഢമായ അസ്തിത്വം നമുക്കു ദൃശ്യമാക്കിത്തരുകയും ചെയ്തു.
സ്നേഹം മൂലം ലോകത്തെ സൃഷ്ടിച്ചവനും മനുഷ്യർ തന്നിൽ നിന്ന് പാപത്തിലേക്കു വീണുപോയാലും മനുഷ്യരോടുള്ള വിശ്വസ്തതയിൽ നിലനില്ക്കുന്നവനുമായ ദൈവമായി പഴയ നിയമത്തിൽ ദൈവം സ്വയം വെളിപ്പെടുത്തുന്നു.
ദൈവം ചരിത്രത്തിൽ തന്നെത്തന്നെ അനുഭവിച്ചറിയാനുള്ള സാധ്യത നല്കുന്നു, എല്ലാ ജീവജാലങ്ങളെയും രക്ഷിക്കാൻ വേണ്ടി നോഹയുമായി അവിടന്ന് ഒരു ഉടമ്പടി സ്ഥാപിച്ചു.
അബ്രാഹത്തെ “അനവധി ജനതകളുടെ പിതാവ്” (ഉത്പ 17:5) ആക്കാനും അദ്ദേഹത്തിലൂടെ ഭൂമിയിലെ എല്ലാ കുടുംബങ്ങളെയും (ഉത്പ 12:3) അനുഗ്രഹിക്കാനും വേണ്ടി വിളിക്കുന്നു. അബ്രാഹ ത്തിൽനിന്ന് ഉദ്ഭവിച്ച ഇസ്രായേൽ ജനം അവിടത്തെ സവിശേഷ സ്വത്തായിത്തീരുന്നു. മോശയ്ക്ക് അവിടന്ന് സ്വന്തം പേരുപറഞ്ഞ് സ്വയം വെളിപ്പെടുത്തി, അവിടത്തെ നിഗൂഢാത്മകമായ നാമം “യാവേ’ എന്നാണ്. സാധാരണമായി അത് ലിപ്യന്തരണം ചെയ്യുന്നത് യാഹ്വേ എന്നാണ്. അതിന്റെ അർത്ഥം “ഞാൻ ആകുന്നവൻ ആകുന്നു” (ഞാൻ ഞാൻ തന്നെ-I Am Who Am) എന്നാണ് (പുറ 3:14). അവിടന്ന് ഇസ്രായേൽ ജനതയെ ഈജിപ്തിലെ അടിമത്തത്തിൽ നിന്നു രക്ഷിക്കുന്നു. സീനായ്മലയിൽ അവരുമായി ഉടമ്പടി സ്ഥാപിക്കുന്നു. മോശയിലൂടെ അവർക്ക് നിയമം നല്കുകയും ചെയ്യുന്നു. മാനസാന്തരപ്പെടാനും ഉടമ്പടി നവീകരിക്കാനും വേണ്ടി തന്റെ ജനത്തെ ആഹ്വാനം ചെയ്യാൻ ദൈവം വീണ്ടും വീണ്ടും അവരുടെ അടുക്കലേക്ക് പ്രവാചകരെ അയയ്ക്കുന്നു. ദൈവം നവീനവും ശാശ്വതവുമായ ഒരു ഉടമ്പടി സ്ഥാപിക്കുമെന്നും അത് മൗലികമായ നവീകരണവും സുനിശ്ചിതമായ രക്ഷയും നല്കുന്ന തായിരിക്കുമെന്നും പ്രവാചകർ പ്രഘോഷിക്കുന്നു. ഈ ഉടമ്പടി എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതായിരിക്കും.