കർത്താവിന്റെ പീഡാനുഭവത്തോടും പരിശുദ്ധ കുർബാനയോടുമുള്ള സ്വർഗീയരാജ്ഞിയുടെ ആദരവ്, തിരുനാളുകളുടെയും മറ്റു തിരുനാളുകളുടെയും ആഘോഷം
പരിശുദ്ധ അമ്മ തന്റെ പുത്രൻ ആത്മശരീരങ്ങളിൽ അനുഭവിച്ച പാടുപീഡകൾ സ്വശരീരത്തിലും ഏറ്റുവാങ്ങി. ആ സഹനങ്ങളിൽ ഒന്നു പോലും അവളിൽ നിന്നു മറഞ്ഞിരിക്കുകയോ അവ നല്കപ്പെട്ട വേളകളിൽ അവൾ സഹിക്കാതിരിക്കുകയോ ചെയ്തില്ല. അവൾ നേരിട്ട് ഏറ്റുവാങ്ങിയതുപോലെ കർത്താവിന്റെ പീഡാസഹ നത്തിന്റെ ചിത്രം ആ വിശുദ്ധ മനസ്സിൽ ആഴത്തിൽ പതിഞ്ഞുകിടന്നു. കാരണം ഈ ആനുകൂല്യം അവൾ കർത്താവിനോട് ചോദിച്ച് വാങ്ങിയതായിരുന്നു. ഒരു കണ്ണാടിയിൽ തെളിഞ്ഞ് കാണും പോലെ തന്റെ ദിവ്യപുത്രന്റെ സഹനങ്ങളും മുറിവേറ്റ് വിരൂപമായ ദേഹവുമെല്ലാം അവർ മനസ്സിൽ ക്രമീകരിച്ചു. തന്റെ പുത്രൻ കേട്ട നിന്ദയും പുച്ഛവും പരിഹാസവും ശാപവും അവ സംഭവിച്ച പശ്ചാത്തലങ്ങൾ പോലും മായാതെ അവളുടെ കർണ്ണങ്ങളിൽ മുഴങ്ങിക്കൊണ്ടേയിരുന്നു. ഓരോ ദിവസ ത്തിന്റെ ഓരോ വിനാഴികയിലും ഈ കാഴ്ച അവൾ കണ്ടുകൊണ്ടിരുന്നു. വീരോചിതമായ ത്യാഗപ്രവൃത്തി
ചെയ്യാൻ അതവൾക്കു പ്രേരകമായി. ഇതുകൊ ണ്ടൊന്നും അവളുടെ കരകവിഞ്ഞൊഴുകുന്ന സ്നേഹം തൃപ്തിയടഞ്ഞില്ല. ദിവസത്തിന്റെ നിശ്ചയിക്കപ്പെട്ട സമയങ്ങളിൽ കർത്താവിന്റെ പീഡാസഹനത്തിന്റെ മുദ്രകൾ പേറിയിരുന്ന തന്റെ പരിശുദ്ധമാലാഖമാരുമായി അവൾ ദിവ്യസംഭാഷണങ്ങളിലേർപ്പെട്ടു.
കർത്താവിന്റെ ഓരോ ശാരീരിക മുറിവുകൾക്കും ഓരോ പ്രത്യേക പ്രാർത്ഥനകളും സംബോധനകളും നല്കി അവയോരോന്നിനെയും പ്രത്യേകം വണങ്ങി ആരാധനയർപ്പിച്ചു. യഹൂദരും മറ്റും ശത്രുക്കളും അവന്റെ മേൽ അസൂയയും വിദ്വേഷവും പുച്ഛവും നിറഞ്ഞ് ചൊരിഞ്ഞ ദൈവനിന്ദാവ ചനങ്ങൾക്കും അധിക്ഷേപങ്ങൾക്കും പകരമായി അവിടു ത്തേയ്ക്ക് സ്തുതിയും ബഹുമതിയും അർപ്പിച്ചുകൊണ്ട് പുതിയ കീർത്തനങ്ങൾ രചിച്ചു പാടി ശത്രുക്കളുടെ ഇകഴ്ത്തലിനും പരിഹാരം ചെയ്തു. നീച മർദനങ്ങൾക്കും ശാരീരിക മർദനങ്ങൾക്കും പരിഹാരമായി അമ്മ മുട്ടിന്മേൽ നിന്നു സാഷ്ടാംഗം പ്രണാമമർപ്പിച്ചുകൊണ്ട് പരിഹാരം ചെയ്തു. അവന്റെ മേൽ ചുമത്തപ്പെട്ട എല്ലാ തിന്മകൾക്കും, അവൾ സഹിച്ച നൊമ്പരങ്ങൾക്കും പരിഹാരമായി അവൾ അവിടുത്തെ ദൈവികതയും മാനുഷികതും പരിശുദ്ധിയും അവൻ പ്രവർത്തിച്ച അത്ഭുതങ്ങളും അവൻ നല്കിയ കല്പനകളും എല്ലാം ഏറ്റുപറഞ്ഞു. ഇവയ്ക്കെല്ലാം മാലാഖമാരോടു ചേർന്ന് അവൾ സ്തുതിയും മഹത്വവും അർപ്പിച്ചു. അവളുടെ സ്നേഹത്തിന്റെ അപാരതമൂലം ഇപ്രകാരമുള്ള അഭ്യസനങ്ങളിലൂടെ അവൾ അനുഭവിച്ച വ്യാകുലങ്ങളുടെ ആഴവും അളവറ്റതായിരുന്നു. അതുമൂ ലം അവൾ വീണ്ടും വീണ്ടും രക്തസാക്ഷിത്വമണിഞ്ഞു. ദൈവത്തിന്റെ ശക്തി അവളെ താങ്ങിയില്ലായിരുന്നെങ്കിൽ ആ ദുഃഖം അവളെ മരണത്തിൽ എത്തിക്കുമായിരുന്നു. അവൾ തന്റെ സമസ്തവും സഭയുടെ ശ്രയസ്സിനായി സമർപ്പിച്ചെങ്കിൽ നാമവളോട് എത്രമാത്രം കടപ്പെട്ടിരിക്കു
ന്നുവെന്നു ധ്യാനിക്കുക. ഹവ്വായുടെ നിർഭാഗ്യമക്കളായ നാമും അമ്മയായ മറിയം കാട്ടിയ മാതൃകയിൽ അവളെപ്പോലെ തന്നെ മുന്നേറണമെന്ന് അമ്മ ആഗ്രഹിക്കുന്നു. നമ്മുടെ ധ്യാനം ഉദാസീനവും മന്ദോഷ്ണവുമായി തീരാതിരിക്കാൻ ഞാൻ ഇപ്രകാരം ഓർമ്മിപ്പിക്കുന്നു. അവളുടെ ധ്യാനത്തിന്റെ ഫലങ്ങൾ എത്ര വിസ്മയകരമായിരുന്നു. പല പ്രാവശ്യം രക്തക്കണ്ണീർ പൊഴിച്ച് മുഖം മുഴുവൻ നിണമണിഞ്ഞ് കാണപ്പെട്ടു. മറ്റു സന്ദർഭങ്ങളിൽ വേദനയുടെ പരമകാഷ്ഠയിൽ ശരീരം മുഴുവൻ രക്തസാന്ദ്രമായ സ്വേദകണങ്ങൾ പൊഴിച്ചു. അതു ചാലുകളായൊഴുകി നിലത്തു പതിച്ചു. ചില നേരങ്ങളിൽ അനുഭവിച്ച വേദനയുടെ കാഠിന്യം മൂലം അവളുടെ ഹൃദയം അതിന്റെ സ്വാഭാവിക സ്ഥാനത്തു നിന്നു മാറിപ്പോകുക പോലും ചെയ്തു. ഇപ്രകാരം അവർണ്ണനീയമായ വേദനയുടെ നിമിഷങ്ങളിൽ അവളുടെ ദിവ്യപുത്രൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്ന് അവളെ ശക്തിപ്പെടുത്തുകയും ദുഃഖത്തെ തണുപ്പിക്കുക യും ചെയ്തു. തന്നോടുള്ള സ്നേഹത്തെപ്രതി ഏറ്റുവാ ങ്ങിയ മുറിവുകളെ അവിടുന്ന് ഉണക്കി. അങ്ങനെ തന്റെ സഹായവും സാന്ത്വനവുമേകി. തന്റെ കരുണയൂറുന്ന പ്രവൃത്തികൾ ചെയ്യാൻ അവൻ അമ്മയെ സഹായിച്ചു.