പഴയ നിയമ പുരോഹിതർ തങ്ങളിൽ നിന്ന് അന്യമായ കാളക്കുട്ടിയെ ആട്ടിൻ കുഞ്ഞിനെയോ ചങ്ങാലി പക്ഷിയെയോ ഏതെങ്കിലും ധാന്യം ഒക്കെയാണ് ബലിയർപ്പിക്കുന്നത്. എന്നാൽ ക്രിസ്തുവിന്റെ പുരോഹിതൻ തന്നെ തന്നെയാണ് ബലിയർപ്പിക്കുന്നത്- ഈ അർപ്പണം vicarious, അല്ലെങ്കിൽ ക്രിസ്തുവിന് പകരം ഉള്ളത്. തന്റെ ശരീരമാകുന്ന അപ്പം നുറുക്ക് പെട്ടാലേ താൻ അർപ്പിക്കുന്ന ബലി പൂർണവും ദൈവത്തിന് സ്വീകാര്യം ആവുകയും ചെയ്യൂ എന്നു പുരോഹിതൻ നന്നായി അറിയുന്നു. ഇല്ലെങ്കിൽ ഭാവിയിൽ അവൻ അതിന്റെ പ്രത്യാഘാതങ്ങൾ അറിയും. അതെ സമ്പൂർണ്ണ സമർപ്പണം; സ്വബലി അതാണു ദൈവത്തിന് ഏറ്റവും പ്രീതി ജനകം( Cfr റോമാ 12:1-2). ശരീരത്തിന്റെ ബലഹീനതകൾ മനസ്സിലാക്കി കൊണ്ട് തന്നെയാണ് ക്രിസ്തുവിനെ പുരോഹിതൻ മുന്നേറുന്നത്. മഹത്വത്തിനുള്ള ഉപാധിയാണ് അതെന്നും അവൻ അറിയുന്നു. ഈ സത്യം റോമാ 1:2 ഉൾക്കൊള്ളുന്നുണ്ട്. അതുപോലെതന്നെ (1 കൊറി 15-42).
ശരീരം കർത്താവിനും കർത്താവ് ശരീരത്തിന് വേണ്ടിയുള്ളതാണെന്നും ശ്ലീഹ( 1 കോറി 6:3) വ്യക്തമാകുന്നുണ്ടല്ലോ. ദിവ്യകാരുണ്യ സ്വീകരണ ത്തിലൂടെ പുരോഹിതൻ തന്റെ ശരീരത്തിന്റെ ബലഹീനതകളെ അതിജീവിക്കുന്നു. ബലിയർപ്പണത്തിന് മാത്രമല്ല, ഇതര പ്രാർത്ഥനകളിലും ആത്മ ശരീരങ്ങളാണ് അവൻ ഉപയോഗ വിധേയമാക്കുക. ആത്മാവും ശരീരവും ഉള്ള വ്യക്തി ആണല്ലോ പ്രവർത്തിക്കുന്നത്. ഈശോ പുരോഹിതനെ കരങ്ങളിലൂടെയാണ് ബലിയർപ്പിക്കുന്നതു തന്റെ നാവുകൊണ്ട് ആണ് വസ്തുഭേദം ഉളവാകുക. ( ഇത് എന്റെ ശരീരം ആണ്. ഇത് എന്റെ രക്തമാണ്). എല്ലാം തന്റെ ശരീരം തന്നെയാണ് അവൻ പ്രയോജനപ്പെടുത്തുക. ഈശോയ്ക്ക് ഇന്ന് തിരുബലി അർപ്പിക്കാൻ പുരോഹിതനെ കരങ്ങൾ അത്യന്താപേക്ഷിതമാണ്. ഇപ്രകാരം ഈശോ അവനെ തന്റെ പകരക്കാരൻ ആകുമ്പോൾ അവന്റെ അവന്റെ ശരീരം തന്നെ ജീവിക്കുന്ന ബലിയായി രൂപാന്തരപ്പെടുത്താൻ അവൻ അർഹത നേടുന്നു. ഭയത്തോടും വിറയലോടും അഗാധമായ വിനയത്തോടും കഠിന പരിശ്രമം കൊണ്ടു ദൈവത്തിൽ പരിപൂർണ്ണമായും ആശ്രയിച്ചു കൊണ്ടാണ് പുരോഹിതൻ ആത്മധൈര്യം നേടുക.