എന്റെ പ്രിയപ്പെട്ട കുഞ്ഞേ, ഞാൻ വരുമ്പോൾ നിനക്ക് എന്റെ സ്നേഹം നൽകുകയും ദൈവത്തോട് പ്രത്യേകമാംവിധം നിന്നെ സഹായിക്കണമെന്ന് അപേക്ഷിക്കുകയും ചെയുന്നു. നിനക്ക് സമാധാനം.
എന്റെ പ്രിയപ്പെട്ട കുഞ്ഞേ, നീ വിചാരിക്കുന്നതിലും അധികമായി ഞാൻ നിന്നെ സുരക്ഷിതമായി ചേർത്തുപിടിക്കുന്നു. ഞാൻ നിന്റെ ‘അമ്മ, എന്നിൽനിന്ന് നീ അകലാൻ ഇടവരുത്തുന്നതെല്ലാം നീക്കിക്കളയുന്നു. എങ്ങനെയാണു ദൈവത്തിലേക്ക് നയിക്കേണ്ടത് എന്ന് എനിക്ക് ഏറ്റവും നന്നായി അറിയാം. എന്റെ കുഞ്ഞേ, എല്ലാം ഇരുളടഞ്ഞതായി തോന്നുമ്പോഴും ഞാൻ നയിക്കുന്ന വഴിയേതെന്നു ഇപ്പോഴും അറിയില്ലെങ്കിലും എന്റെ കരങ്ങൾ സുരക്ഷിതമായി നിന്നെ നയിക്കുന്നുണ്ട്. അത്രമാത്രമേ നീ അറിയേണ്ടതൊള്ളൂ.