നവംബർ 7 ന് സെൻറ് പീറ്റേഴ്‌സ് സ്‌ക്വറിൽ വച്ച് ഇറ്റാലിയൻ നാഷണൽ സോഷ്യൽ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യുട്ടിലെ തൊഴിലാളികളെ അഭിസംബോധന ചെയ്‌തുകൊണ്ടു തൊഴിലിൻറെ മഹത്വത്തെപ്പറ്റിയാണു ഫ്രാൻസിസ് പാപ്പ സംസാരിച്ചത്.
തൻ്റെ പ്രസംഗത്തിൽ തൊഴിൽ ചെയ്യുവാനുള്ള അവകാശവും വിശ്രമിക്കുവാനുള്ള അവകാശവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഫ്രാൻസിസ് പാപ്പ വിശദീകരിച്ചു. നിനക്കു ജോലി ചെയ്യുവാനുള്ള അവകാശം ഉണ്ടെങ്കിൽ വിശ്രമിക്കുവാനുമുള്ള അവകാശവും ഉണ്ട് , പാപ്പ പറഞ്ഞു. വിശ്രമിക്കുവാനുള്ള അവകാശത്തെക്കുറിച്ച് പരാമർശിച്ചപ്പോൾ ഇത് എല്ലാത്തിനും ഉപരിയായി മനുഷ്യർ തങ്ങളുടെ ആത്മീയ അടിസ്ഥാനം നഷ്ടപ്പെടുത്താതെ വേണമെന്നും നമ്മുടെ കാര്യത്തിൽ നാം തന്നെയായിരിക്കും ഇതിനുത്തരവാദികളെന്നും പാപ്പ പറഞ്ഞു.
തൊഴിൽ അവകാശ സംരക്ഷണത്തിൽ സംഘടനകൾക്കുള്ള പങ്കിനെ പരിശുദ്ധ പിതാവ് അംഗീകരിച്ചുകൊണ്ടു പറഞ്ഞു ” ഇത് മനുഷ്യരുടെ പ്രകൃത്യാലുള്ള ശ്രേഷ്‌ഠമായ അന്തസ്സിൻറെ അടിസ്ഥാനമാണ് “. അദ്ദേഹം കൂട്ടിച്ചേർത്തു “വിശ്രമം
എന്നത് കൊണ്ടുദ്ദേശിക്കുന്നതു കേവലം നമ്മുടെ അദ്ധ്വാനത്തിനുള്ള ഒരു വിരാമം മാത്രമല്ല, മറിച്ച്, മക്കളെന്ന നിലയിൽ പിതാവ് നമുക്ക് തന്നിട്ടുള്ള നമ്മുടെ വ്യക്തിത്വമനുസരിച്ച് ജീവിക്കുന്നതിനുള്ള ഒരവസരം കൂടിയാണ്. ഇത് സമർത്ഥിക്കുന്നതിനായി സൃഷ്ടി പുസ്‌തകത്തിൽ നിന്നും ദൈവം ഏഴാം ദിവസം വിശ്രമിക്കുവാൻ ആവശ്യപ്പെടുന്ന ഭാഗം ചൂണ്ടിക്കാട്ടികൊണ്ട് വിശ്വാസത്തിൻറെ ഭാഷയിൽ വിശ്രമത്തിനു മനുഷ്യപരവും അതോടൊപ്പം ദൈവീകവുമായ വ്യാപ്‌തി ഉണ്ടെന്നു പാപ്പ പറഞ്ഞു
നമുക്ക് ജോലി ഉണ്ടെങ്കിൽ മാത്രമേ വിശ്രമിക്കുവാൻ സാധിക്കുകയുള്ളൂ. ഈ അവകാശത്തിൻറെ പ്രധാന വെല്ലുവിളികൾ തൊഴിലില്ലായ്‌മയും സാമൂഹ്യ അസമത്വവും അപകടകരമായ ജോലിയുമാണ്. സ്ത്രീകളുടെ ജോലി സുരക്ഷിതത്വമെന്ന അവകാശത്തിൻറെ പ്രാധാന്യം പരിശുദ്ധ പിതാവ് എടുത്തുകാട്ടി. സ്ത്രീ തൊഴിലാളികൾക്ക് പ്രത്യേകിച്ച് അമ്മമാർക്ക്, പ്രത്യേക പരിഗണനയും സഹായവും നൽകണമെന്ന് അദ്ദേഹം പറഞ്ഞു ” സ്ത്രീകളെയും അവരുടെ ജോലിയെയും സംരക്ഷിക്കുക”. പിതാവു കൂട്ടിച്ചേർത്തു. പ്രായമായവർക്കും, രോഗികൾക്കും തൊഴിലുമായി ബന്ധപ്പെട്ട് അപകടങ്ങൾക്കിര യായവർക്കുള്ള ഇൻഷുറൻസ് ഉറപ്പാക്കണമെന്നും പരിശുദ്ധ പിതാവ് അവിടെ കൂടിയിരുന്നവരോടഭ്യർത്ഥിച്ചു. കൂടാതെ പെൻഷൻ എന്ന അവകാശ സംരക്ഷണത്തിന് വേണ്ടിയും അദ്ദേഹം സംസാരിച്ചു തൊഴിൽ അവകാശം സംരക്ഷിക്കുന്നതിലൂടെ തൊഴിലാളിയുടെ മാന്യമായ നിലനിൽപ്പു സംരക്ഷിക്കുകയാണ് ചെയ്യുന്നത്.
“തൊഴിൽ, വാസ്‌തവത്തിൽ യാഥാർഥ്യത്തിൽ നിന്നും തെന്നിമാറി വിഭവങ്ങളെ ലാഭമാക്കി മാറ്റുന്ന യന്ത്രത്തിൻറെ ഒരു ചക്രപ്പല്ലായി മാറരുത് . ആദർശങ്ങളെയും മൂല്യങ്ങളെയും ബന്ധങ്ങളെയും ബലികഴിച്ചുകൊണ്ടുള്ള ഒരുൽപ്പാദനപ്രക്രിയയായും തൊഴിൽ മാറരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. തൊഴിൽ ചെയ്യുവാനും വിശ്രമിക്കുവാനുമുള്ള അവകാശങ്ങൾ പരസ്‌പരം ആശ്രയിച്ചിരിക്കുന്നു. ശരിയായ വിശ്രമം ശരിയായി തൊഴിൽ ചെയ്യുന്നതിൽ നിന്നുമാണ് ലഭിക്കുന്നത്” അദ്ദേഹം പറഞ്ഞു.