എന്റെ കുഞ്ഞേ, ചെറുതായിരിക്കാൻ നിനക്ക് ഭയം വേണ്ട. ഞാൻ നിന്നെ ഒരുപാടു ചേർത്തുപിടിച്ചിരിക്കുകയാണ്. ദൈവം നിന്നെ അനുഗ്രഹിക്കുന്നു. ഈ ദിവസങ്ങളിൽ ഒന്നല്ലെങ്കിൽ മറ്റൊരു ജോലിയിൽ നീ മുഴുകുമ്പോൾ പലപ്പോഴും ഞാൻ മാറ്റിനിർത്തപ്പെടുകയാണ്. ഞാൻ നിന്നെത്തന്നെ ഉറ്റുനോക്കി, നിന്റെ ഹൃദയത്തിന്റെ ഓരോ തിരിഞ്ഞുനോട്ടമെങ്കിലും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്നു നിന്നെത്തന്നെ ഓര്മിപ്പിക്കാമോ. അപ്പോൾ എനിക്ക് നിന്റെ ആ നിമിഷത്തെത്തന്നെ മാറ്റിമറിക്കാൻ സാധിക്കും. പ്രാർത്ഥിക്കുക.