ഈ ഭക്താഭ്യാസം നവീനമെന്നോ അവഗണനാർഹമെന്നോപറഞ്ഞു നിരസിക്കാവുന്നതല്ല. ഈശോയ്ക്ക് ആത്മാർപ്പണം ചെയ്യു ന്നതും ജ്ഞാനസ്നാന വാഗ്ദാനങ്ങളെ നവീകരിക്കുന്നതും ഒക്കെ പുരാതനകാലം മുതൽക്കേ പ്രചാരത്തിലിരുന്നുവെന്നാണ് സുനഹദോസുകളും പിതാക്കന്മാരും പ്രാചീനരും ആധുനികരുമായ ഗ്രന്ഥകാരന്മാരും പ്രസ്താവിക്കുന്നത്. ഈ ഭക്തകൃത്യങ്ങളനുഷ്ഠിക്കുവാൻ അവർ ഉപദേശിക്കുകയും ചെയ്യുന്നു. അതിനാൽ ഇതൊരു നവീനമായ ഭക്ത്യാ ഭ്യാസമല്ല. എല്ലാ അസ്സന്മാർഗ്ഗികതയുടെയും നിത്യനാശത്തിന്റെയും മൂലകാരണം ഈ ഭക്തിയെ വിസ്മരിക്കുന്നതും അതിനോട് നിസ്സംഗത പുലർത്തുന്നതുമാണ് ആകയാൽ ഈ ഭക്താഭ്യാസം അവഗണിച്ചു തള്ളേണ്ടതല്ല.
നമ്മുടെ സകല സത്പ്രവൃത്തികളും – പ്രാർത്ഥനകളോ, ത്യാഗങ്ങളോ, ദാനധർമ്മങ്ങളോ എന്തായാലും ശരി – മാതാവുവഴി ഈ സമർപ്പിക്കുന്നതിനാൽ നമ്മുടെ മാതാപിതാക്കൾ, സ്നേഹിതർ, ഉപകാരികൾ മുതലായവരുടെ ആത്മാക്കളെ സഹായിക്കുവാൻ നാം അപ്രാപ്തരായിത്തീരുന്നു എന്നു ചിലർ വാദിച്ചേക്കാം.
അതിനുള്ള എന്റെ മറുപടികൾ
നാം നമ്മെ പരിപൂർണ്ണമായി മറിയത്തിനും ക്രിസ്തനാഥനും സമർപ്പിച്ചതുകൊണ്ട്, നമ്മുടെ ബന്ധുക്കളും സ്നേഹിതരും സഹായി കളും നഷ്ടം സഹിക്കേണ്ടി വരുമെന്നു പറയുന്നതു ശരിയല്ല. അവരെ നമ്മുടെ ചുരുങ്ങിയ ആദ്ധ്യാത്മിക സമ്പത്തുകൊണ്ടോ മറ്റേതെങ്കിലും വിധത്തിലോ സഹായിക്കുവാൻ നന്നായി അറിയാവുന്ന ഈശോയുടെയും മറിയത്തിന്റെയും നേരെ തൊടുത്തുവിടുന്ന ഒരു അപഹാസ്യ ശരമാണിത്.
നമ്മുടെ സത്പ്രവൃത്തികൾ ആർക്കുവേണ്ടി കാഴ്ചവയ്ക്ക ണമെന്നതു മറിയത്തെ ആശ്രയിച്ചിരിക്കുന്നുവെങ്കിലും, ജീവിക്കുന്നവരും മരിച്ചവരുമായ ആർക്കുവേണ്ടിയും പ്രാർത്ഥിക്കുന്നതിന് ഈ ഭക്താഭ്യാസം നമ്മെ തടയുന്നില്ല. നേരെമറിച്ച്, കൂടുതൽ വിശ്വാസത്തോടുകൂടി പ്രാർത്ഥിക്കുവാൻ അതു നമ്മെ പ്രേരിപ്പിക്കും. രാജാവിനെ പ്രീതിപ്പെടുത്തുവാൻ വേണ്ടി ഒരു പ്രഭു തന്റെ സമ്പത്തെല്ലാം അദ്ദേഹത്തിനു സമർപ്പിക്കുന്നുവെന്നു കരുതുക. ആ പ്രഭുവിന്, തീർച്ചയായും കൂടുതൽ ശരണത്തോടുകൂടി തന്റെ സ്നേഹിതനുവേണ്ടി രാജസമക്ഷം മാധ്യസ്ഥ്യം വഹിക്കാം. അപ്രകാരം യാചിക്കുന്നവ സാധിച്ചുകൊടുക്കുക രാജാവിനു തികച്ചും പ്രീതികരമായിരിക്കുകയില്ലേ? തന്നെ സമ്പന്നനാക്കി മഹത്ത്വപ്പെടുത്തുവാൻ സ്വയം ദരിദ്രനായ ഉത്തമ സ്നേഹിതനോട് കൃതജ്ഞത പ്രകാശിപ്പിക്കുവാൻ അവസരം ലഭിക്കുന്നത്. ആ രാജാവിനു എത്ര സന്തോഷകരമായിരിക്കുകയില്ല. ഈശോയെയും മാതാവിനെയുംപറ്റി ഇതുതന്നെ പറയാം. മറ്റാരേയുംകാൾ കൃതജ്ഞരാണവർ.
എല്ലാ സത്പ്രവൃത്തികളുടെയും ഫലം ഇഷ്ടാനുസരണം വിതരണം ചെയ്യുവാൻ മറിയത്തെ ഏല്പിച്ചാൽ ഒരുപക്ഷേ കൂടുതൽ കാലം ശുദ്ധീകരണസ്ഥലത്തു കഴിയേണ്ടിവരികയില്ലേ എന്നാണ് ചിലരുടെ സംശയം.
സ്വാർത്ഥസ്നേഹവും ദൈവത്തിന്റെയും ദൈവമാതാവിന്റെയും ഔദാര്യത്തെപറ്റിയുമുള്ള അജ്ഞതയുമാണ് ഈ സംശയത്തിനു നിദാനം. തീക്ഷ്ണമതിയും ഔദാര്യശീലനുമായ ഒരു ക്രിസ്ത്യാനി തീർച്ചയായും സ്വഹിതത്തെക്കാൾ ഉപരിയായി ദൈവഹിതത്തെ പരിഗണി ക്കും, മറിയം വഴി ക്രിസ്തുനാഥനെ മഹത്ത്വപ്പെടുത്തുവാനും അവി ടുത്ത രാജ്യം വിസ്തൃതമാക്കുവാനും മാത്രം ആഗ്രഹിക്കുന്ന തീക്ഷ്ണ തയും ഔദാര്യവുമുള്ള ഒരുവൻ സ്വന്തമായി ഒന്നും സൂക്ഷിക്കാതെ എല്ലാം ദൈവത്തിനു സമർപ്പിക്കും. മറ്റുള്ളവരെക്കാൾ ഉദാരമതിയും നിസ്സ്വാർത്ഥനുമായതുകൊണ്ട് അയാൾ പരലോകത്തിൽ ശിക്ഷിക്ക പ്പെടുമെന്നോ? അതൊരിക്കലുമില്ല. നേരെമറിച്ച്, ഈ ആത്മാവിലായിരിക്കും ഈശോയും അവിടുത്തെ വിമലാംബികയും, ഇഹത്തിലും പര ത്തിലും പ്രകൃതിയുടെയും കൃപയുടെയും മഹത്ത്വത്തിന്റെയും അനുഗ്രഹങ്ങൾ അധികമായി വർഷിക്കുക.
ഇനി ഈ ഭക്തി അഭ്യസിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്ന കാരണങ്ങളെയും, വിശ്വസ്തതയോടെ ഇതഭ്യസിക്കുന്നവരിൽ ഉളവാകുന്ന
വിസ്മയകരങ്ങളായ ഫലങ്ങളെയും ഇതിന്റെ വിവിധ അഭ്യാസരീതിക
ളെയും കുറിച്ച് ചുരുക്കമായി പ്രതിപാദിക്കാം.