“ജന്മം നൽകി ഈ ലോകത്തേക്ക് കുഞ്ഞുമക്കളെ കൊണ്ടുവരുന്നതിലൂടെ നാം അവർക്ക് ചില വാഗ്ദാനങ്ങൾ നൽകുകയാണു ചെയ്യുന്നത്”.ഈ വാഗ്ദാനങ്ങളിൽ ഏറ്റവും മഹത്തായത് സ്നേഹമാണ്. എല്ലാ കുട്ടികളും വിശ്വസിക്കുകയും പ്രതീക്ഷിക്കു കയും ചെയ്യുന്നത് അവൻ അല്ലെങ്കിൽ അവൾ സ്നേഹിക്കപ്പെടുകയും പരിപാലിക്ക പ്പെടുകയും ചെയ്യുമെന്നാണ്. എപ്പോഴെങ്കിലും ഈ വാഗ്ദാനങ്ങൾ നിറവേറ്റപ്പെടാതിരിക്കുമ്പോൾ അത് ഈശോയോടുള്ള ഒരു നിന്ദയായി മാറുകയും അവരുടെ മാലാഖാമാർ ദൈവസന്നിധിയിൽ ഉണ്ട് എന്ന് നമ്മെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.
“മാമ്മോദീസാ എന്ന കൂദാശയിലൂടെ സഭയും കുട്ടികളോടുള്ള ചില കടമകൾ ഏറ്റെടുക്കുന്നു. മാതാപിതാക്കളും ക്രിസ്തീയ സഭ മുഴുവനും പാലിക്കേണ്ട ചില കടമകളാണിവ മാനുഷികമായ സ്നേഹം ലഭിക്കുന്നതിലൂടെ ഓരോ കുഞ്ഞുമക്കളും, കുട്ടികളെ സ്നേഹിക്കുന്ന ദൈവത്തിൻറെ സാന്നിധ്യം അനുഭവിക്കുകയാണു ചെയ്യുന്നത്. കുട്ടിക്കാലത്ത് തന്നെ ദൈവത്തിനുവേണ്ടി കുറച്ച് സ്ഥലം നമ്മുടെ ഹൃദയങ്ങളിൽ സൂക്ഷിച്ചുകൊണ്ട് ദൈവവുമായുള്ള ഈ നിഗൂഢബന്ധം പരിപോഷിപ്പിക്കേണ്ടത് ഏറ്റുവും അത്യാവശ്യമാണ്.
മാതാപിതാക്കളേ നിങ്ങൾ കുട്ടികളോട് കാണിക്കുന്ന സ്നേഹംവഴി, അവർക്ക് തങ്ങളോടും തങ്ങളുടെ വ്യക്തിത്വത്തോടും ദൈവത്തിൻറെ പ്രത്യേക മകൻ അല്ലെങ്കിൽ മകൾ എന്ന നിലയിൽ ആദരവും സ്നേഹവും ഉള്ളവാക്കുന്നതിനു സഹായിക്കുന്നു. കുഞ്ഞുമക്കളെപോലെ ആകുവാനാണ് യേശു നമ്മളെ പഠിപ്പിച്ചിട്ടുള്ളത്. നമ്മുടെ കുഞ്ഞുങ്ങളെയും കുടുംബത്തെയും സംരക്ഷിക്കുകയും സ്നേഹിക്കുകയും വഴി നമ്മുക്ക് കുഞ്ഞുങ്ങൾവഴിയും കുടുംബങ്ങൾവഴിയും ദൈവം നൽകിയ കടമകൾ നിറവേറ്റാം.