പ്രിയ കുഞ്ഞേ, പരിശുദ്ധവും സമാധാനപൂര്‍ണവുമായ അനുഗ്രഹം ഈ സമയം നിനക്കും നിന്റെ കുടുംബത്തിനും ദൈവം നൽകുകയാണ്. എന്റെ പാദാന്തികത്തിൽ നിന്നെ കാണുന്നതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു. ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. ദൈവത്തിന്റെ സമാധാനം ഇപ്പോഴും എപ്പോഴും നിന്റെ കുടുംബത്തെയും ഭവനത്തെയും ഭരിക്കട്ടെ. കുഞ്ഞേ, നിന്റെ എല്ലാ ആവശ്യങ്ങൾക്കായും നിന്റെ കുടുംബത്തിന്റെ രാജ്ഞിയോട് കൂടുതലായി പ്രാർത്ഥിക്കുക. അങ്ങനെ അമ്മയുടെ സ്നേഹമുള്ള കണ്ണുകൾ നിന്റെ ഹൃദയം സമാധാനം കൊണ്ട് നിറയ്ക്കട്ടെ.
എല്ലാ ഭവനങ്ങളിലും മഠങ്ങളിലും ആശുപത്രികളിലും സ്കൂളുകളിലും എന്നുവേണ്ട എവിടെയെല്ലാം എന്റെ പുതിയ ഛായാചിത്രം (സംലഭ്യമായ ഒരു രൂപമെങ്കിലും) സ്ഥാപിക്കപെടുന്നുവോ അവിടെയെല്ലാം സമാധാനം കൊണ്ടുവരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുക. ഞാൻ നിന്നെ അനുഗ്രഹിക്കുന്നു.