കാരുണ്യമാതാവിന്റെ സംരക്ഷണത്തിൽ വി. പീറ്റർ നൊളാസ്കോ സമാരംഭിച്ച സന്യാസ സഭയാണ് ആദ്യമായി ഈ തിരുനാൾ കൊണ്ടാടാൻ അനുമതി വാങ്ങിയത്. 1189-ൽ ലാഡോക്ക് എന്ന സ്ഥലത്ത് കുലീന നൊളോസ്കോ കുടുംബത്തിൽ വി. പീറ്റർ ജനിച്ചു. 22-ാമത്തെ വയസ്സിൽ കന്യാത്വം നേരുകയും കുടുംബസ്വത്തിൽ തനിക്കുണ്ടായിരുന്ന ഓഹരി മുഴുവനും അടിമകളുടെ മോചനത്തിനുള്ള ഒരു സന്യാസ സഭ സ്ഥാപിക്കുവാൻ മാറ്റിവെയ്ക്കുകയും ചെയ്തു. താമസിയാതെ ദൈവഹിതം സ്പഷ്ടമാക്കപ്പെട്ടു.
കന്യകാമറിയം ഒരേ രാത്രിതന്നെ വി. പീറ്റർ നൊളാസ്കോ, ആരഗോണിലെ രാജാവ് ജെയിംസ് എന്നിവർക്ക് പ്രത്യക്ഷപ്പെട്ട് തങ്ങളുടെ പദ്ധതി ധൈര്യപൂർവ്വം മുന്നോട്ടു കൊണ്ടു പൊയ്ക്കൊള്ളുക എന്ന് ഉപദേശിച്ചു. വളരെയേറെ എതിർപ്പുകളുണ്ടായിട്ടും കാരുണ്യമാതാവിന്റെ അഥവാ വീണ്ടെടുപ്പു മാതാവിന്റെ സഭ എന്ന നാമത്തിൽ ഒരു പുതിയ സഭയ്ക്ക് ഒമ്പതാം ഗ്രിഗറി മാർപ്പാപ്പാ 1218-ൽ അനുമതി നൽകി. അതി വേഗം സഭ വളർന്നുവന്നു. അടിമകളെ സ്വതന്ത്രമാക്കാൻ വേണ്ട സംഖ്യ ധർമ്മമായി പിരിച്ചെടുക്കാൻ അംഗങ്ങൾ അത്യന്തം അധ്വാനിച്ചു ഒപ്പം അംഗങ്ങളുടെ ദൈവഭക്തിയും ദൈവസ്നേഹവും വളർന്നുകൊണ്ടി രുന്നതിനാൽ സഭയുടെ പ്രശസ്തി അന്യാദൃശമായി. അംഗങ്ങളിൽ ചിലർ സ്വയം അടിമകളായിക്കൊണ്ട് അടിമകളെ സ്വതന്ത്രമാക്കിയിരുന്നു. കാരു ണ്യമാതാവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദിപ്രകാശിപ്പിക്കാനാണ് കാരുണ്യമാ താവിന്റെ തിരുനാൾ സ്ഥാപിച്ചത്. മൂന്നാം ഇന്നസെന്റ് മാർപ്പാപ്പാ ഈ തിരുനാൾ സാർവ്വത്രിക സഭയിൽ ആഘോഷിക്കാൻ അനുമതി നല്കി വി. പീറ്റർ നൊളാസ്കോയും അദ്ദേഹത്തിന്റെ യോദ്ധാക്കളും പുരോ ഹിതരായിരുന്നില്ല; എങ്കിലും അയൽക്കാരന്റെ ആത്മരക്ഷയും സുഖവും തങ്ങളെയാണ് ഏല്പിച്ചിരിക്കുന്നതെന്നു കരുതി ഈ യോദ്ധാക്കൾ അദ്ധ്വാനിച്ചു. ആത്മരക്ഷയ്ക്കായി പ്രവർത്തിക്കാൻ ഇത് ഏവർക്കും പ്രചോദനമായിരിക്കട്ടെ.
വിചിന്തനം: “ഓരോ ദിവസവും മറിയത്തിന്റെ സംരക്ഷണം നമുക്ക് സ്പ ഷ്ടമായി കാണാം. അവിടുന്നു നമ്മുടെ നമ്മൾ അവിടുത്തെ മക്കളാകാൻ ആഗ്രഹിക്കുമ്പോൾ അവിടുന്ന് നമ്മുടെ അമ്മയായിരിക്കാൻ അതീവ തൽപരയാണ്.(വിൻസെന്റ് ഡി പോൾ).