ഓരോ ബലിയും നിത്യജീവന്റെ പ്രതീകാത്മക അനുഭവം തന്നെയാണ്. അത് അനുഭവിക്കുന്നവർ കൂടുതൽ ആഴത്തിൽ തമ്മിൽ തമ്മിൽ അതിലേറെ മിശിഹായും ചേർക്കുകയാണ്. മിശിഹായും ആയി എന്ന് പറയുമ്പോൾ അടിവരയിട്ടു പറയേണ്ട ഒരു കാര്യമുണ്ട്. ഈ കൂട്ടു ചേരൽ അവിടുത്തെ ജീവിതവുമായി മാത്രമല്ല അവിടുത്തെ മരണത്തോടും ചേർക്കപ്പെടുന്നു. ഇതിനു പുരോഹിതൻ, സകല സുഖലോലുപതകളോടും സത്യസന്ധമായും ആത്മാർത്ഥമായും വിടപറയുന്നു. തന്റെ സിദ്ധികളും സമയവും ആരോഗ്യവും അറിവ് തന്റെ ജനനവുമായി പങ്കിടുന്നു. അങ്ങനെ അവൻ പുതിയ ആദമായി ജനിക്കുന്നു. ബലിയിൽ പുരോഹിതൻ തന്റെ ശരീരം പങ്കിട്ടു നൽകുമ്പോൾ തന്നെ തന്നെയാണോ നൽകുന്നതെന്ന് അവന് ബോധ്യമുണ്ട്. മിശിഹാ കുരിശിൽ ബലിയർപ്പിച്ചത് പോലെ അവനും തന്നെ തന്നെ ബലിയർപ്പിക്കുന്നു. ഇത് വിശ്വാസത്തിന്റെ തികവിൽ സമ്പൂർണ്ണ സമർപ്പണ മനോഭാവത്തോടെയാണ്.
അന്തരാത്മാവിന്റെ ആഴങ്ങളിലേക്ക് ഒരു പരിണാമം എന്നോണം സംഭവിക്കുന്ന ഒരു സാകല്യവും സമർപ്പണവും അർച്ചനയും ആണിത്. പരിശുദ്ധാത്മാവിനെ സഹായത്തോടെ മാത്രമേ ഇത് ചെയ്യാനാകൂ. ഇങ്ങനെയൊരു അർച്ചന പരമ പിതാവിന് ഏറ്റവും മധുരതരമായ ഒരു അനുഭവവും ആയിരിക്കും.