ഒന്നിനെക്കുറിച്ചും ഭയപെടാതിരിക്കുക

Fr Joseph Vattakalam
0 Min Read

എന്റെ കുഞ്ഞേ, എന്റെ സ്നേഹം നിനക്കുള്ളതാണ്. ഞാൻ നിന്നെ എത്രയധികം സ്നേഹിക്കുന്നുവെന്ന് നീ പലപ്പോഴും ചിന്തിക്കുന്നില്ല.

ലോകത്തിന്റേതായ ഏതെങ്കിലും തരത്തിലുള്ള ഭീഷണി നീ (നിന്റെ ശരീരം)  നേരിടുമ്പോൾ എന്റെ സന്ദേശങ്ങളെ അവഗണിക്കാൻ വളരെ വേഗം നീ തയാറാകുന്നു.

എന്റെ കുഞ്ഞേ, എന്റെ സ്നേഹം നിന്റെ ജീവിതത്തെ മുഴുവൻ വലയം ചെയ്തിരിക്കുന്നു. പിന്നീടും, നീ  എന്നെ മുഖാമുഖം ദർശിക്കുന്നത് വരെയും അത് അങ്ങനെ തന്നെയായിരിക്കും.

അതിനാൽ, ദയവായി, ഒന്നിനെക്കുറിച്ചും ഭയപെടാതിരിക്കുക. നീയും ഞാനും മാത്രം!

ഞാൻ നിന്റെ വിശ്രമ സങ്കേതമാകാൻ നീ എന്നെ അനുവദിച്ചിരുന്നെങ്കിൽ, നിന്റെ ഓരോ നിമിഷത്തെയും എനിക്ക് രൂപതാന്തരപ്പെടുത്താൻ കഴിയുമായിരുന്നു.

Share This Article
error: Content is protected !!