എന്റെ പ്രിയ കൊച്ചു കുഞ്ഞേ, എല്ലാ കാര്യങ്ങളും ഞാൻ നോക്കി നടത്തുന്നുണ്ടെന്നും ഓരോ നിമിഷവും എന്റെ കൂടെ ചിലവഴിക്കാൻ ഞാൻ നിന്നെ സഹായിക്കുകയും ചെയ്യുന്നുവെന്ന് ഇതുവരെ നീ മനസിലാക്കുന്നില്ല? നിന്റെ ദിവസത്തിന്റെ എല്ലാ കോണുകളും ഞാൻ വലയം ചെയ്തിരുന്നുവെന്ന് നിനക്കു തോന്നിയിട്ടില്ലേ? എനിക്ക് ഭരമേല്പിക്കാൻ മറന്നുപോയി എന്ന് കരുതുന്നതും അവയിൽപെടുന്നു. എന്റെ കുഞ്ഞേ, നിന്റെ ഉള്ളിലേക്ക് നോക്കുമ്പോൾ നിന്റെ തെറ്റുകുറ്റങ്ങൾ മാത്രമാണ് കാണപെടുന്നതെങ്കിലും ഞാൻ നിന്റെ അരികിലില്ലെന്നു നീ കരുതരുത്. നിന്റെ തെറ്റുകുറ്റങ്ങളെല്ലാം എനിക്ക് അറിയാം. നീ അവ ഓർക്കുന്ന നിമിഷംതന്നെ അവ ദൂരെയെറിയുക. എന്നിട്ടു എന്നിലേക്ക് നോക്കുക. എല്ലാം ശരിയാകും!
എന്റെ ചെറിയ കുഞ്ഞേ, ഞാൻ നിന്നിൽ ഏറെ സംപ്രീതയാണ്. ചിലപ്പോഴെങ്കിലും നിന്റെ ഹൃദയം താറുമാറായ അവസ്ഥയിലാണെങ്കിൽകൂടി അതൊന്നുമോർത്തു എന്റെ പ്രിയ കുഞ്ഞേ, നീ വിഷമിക്കേണ്ട.