എന്റെ കുഞ്ഞേ, സാത്താൻ നിന്നെ തള്ളിമാറ്റാൻ ശ്രമിക്കുന്നതിനാൽ, എന്റെ മേലങ്കിയിൽ മുറുകെപ്പിടിക്കാൻ ഞാൻ നിന്നെ ഉപദേശിച്ചിട്ടുള്ളതല്ലെ? നിന്റെ ദൈവത്തോട് അടുത്തായിരിക്കാൻ നീ തീക്ഷ്ണമായി പ്രാർത്ഥിക്കുമ്പോൾ, തന്റെ സുസ്ഥിരവും കരുണാർദ്രവുമായ സ്നേഹസാന്നിധ്യം അവിടുന്ന് നിനക്ക് തരുന്നു. അങ്ങനെ, എന്റെ കരങ്ങളിൽ നീ ശാന്തമായി വിശ്രമിക്കും. അപ്രകാരം, എല്ലാവരും ദൈവത്തെ നിന്നിൽ ദർശിക്കുകയും ചെയ്യും.
നിന്റെ കുഞ്ഞുകുഞ്ഞു ബലഹീനതകൾ എന്റെ വിമല ഹൃദയത്തിൽ സമർപ്പിക്കുക. എല്ലാം ഞാൻ ക്രമീകരിക്കുമെന്നും പരിഹരിക്കുമെന്നും ഉറച്ചു വിശ്വസിക്കുക. നിന്നെത്തന്നെ പരിത്യജിക്കുക. നീ ഇവിധമൊക്കെ ആയിരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നോടൊപ്പവും പ്രാര്‍ഥനയിലൂടെയും മാത്രമേ നിനക്ക് നിന്റെ സ്വർഗ്ഗീയഭവനത്തിൽ എത്തിച്ചേരാൻ കഴിയു. അതിനാൽ അണുപോലും ആകുലപ്പെടരുത്. എന്റെ പ്രിയ പുത്രന്റെ പ്രബോധനം “നിങ്ങൾ ആദ്യം ദൈവത്തിന്റെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക.അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് ലഭിക്കും” നീ ഓർക്കുന്നില്ലേ? എന്റെ സ്നേഹവും സ്വീകരിക്കുക. എല്ലാം തികഞ്ഞവളായിരിക്കാനുള്ള നിന്റെ നിരന്തരമായ പരിശ്രമങ്ങളിൽ അവ തടസപ്പെടുത്താതിരിക്കുക. എല്ലാം എനിക്ക് വിട്ടുതരിക. അങ്ങനെ നീ എന്റെ കരങ്ങളിൽ ശാന്തമായി വിശ്രമിക്കുക.