ഓരോ കൊച്ചു കാര്യവും എന്നെ ഏൽപ്പിക്കുക. ഞാൻ ചെയ്യുന്നതെല്ലാം മനസിലാക്കാൻ നിനക്ക് സാധിക്കുകയില്ല. നീ സ്നേഹത്തോടെ പ്രാർത്ഥിക്കണം. ഞാൻ നിന്നെ ഒരിക്കലും കൈവിടുകയില്ല. ഈ സത്യങ്ങൾ നീ മനസിലാക്കണം.
പ്രിയ കുഞ്ഞേ, എന്റെ കരുണയുടെ സന്ദേശങ്ങൾ വായിക്കുന്നവർ, അവയിൽ പറയുന്നവ മറ്റുള്ളവരെ അറിയിക്കണമെന്ന് ആണ് എന്റെ ആഗ്രഹം. അങ്ങനെ അനേകരിലേക്കു ദൈവം അനുഗ്രഹം ചൊരിയട്ടെ. യോഗ്യതയില്ലെന്നു തോന്നുമ്പോഴും നീ എഴുതുക. എന്റെ കരുണയുടെ സന്ദേശം വായിക്കുന്നവർക്ക് എന്റെ ഹൃദയത്തിലൂടെ അനേകം നന്മകൾ ലഭിക്കും. ഐഹികജീവിതത്തിലും സ്വർഗീയ മഹത്വത്തിലും അവ വര്‍ധിച്ചുകൊണ്ടേയിരിക്കും. പ്രിയ കുഞ്ഞേ, നിന്റെ ജീവിതം മുഴുവനും എനിക്കുള്ള ഒരു പ്രാര്‍ഥനയായിരിക്കും. അങ്ങനെ നീ സ്നേഹത്താൽ (ദൈവ-സഹോദര) എരിയും. പ്രാർത്ഥിക്കുക. ഞാൻ നിന്നെ അനുഗ്രഹിക്കുന്നു.