എന്റെ പാവം ചെറിയ കുഞ്ഞേ, ദയവായി എപ്പോഴും എന്നെ ശ്രവിക്കുക. അതുവഴി സമാധാനത്തിലേക്കു നയിക്കുന്ന പാത നീ കണ്ടെത്തും. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക.
നിനക്ക് നല്കാൻ ഈ ലോകത്തിന്റെ കൈവശം നന്മയൊന്നുമില്ല. നിന്റെ ആത്മാവിനെ താഴേയ്ക്ക് വലിച്ചിഴയ്ക്കുന്നതല്ലാതെ മറ്റൊന്നും അതിനു നല്കാനില്ല. ഈവിധമുള്ള ലോകം വെച്ചുനീട്ടുന്നതൊന്നും നിന്നെ നശിപ്പിക്കാതിരിക്കാൻ, നിന്റെ നല്ല ‘അമ്മ നിന്നെ അനുനിമിഷം സംരക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണ് എപ്പോഴും എനിക്ക് നീ ചെവി തരേണ്ടത്.
‘ദൈവമാതാവ് എന്റെ നല്ല ‘അമ്മ എല്ലാം ഏറ്റവും നന്നായി അറിയുന്നു’ ഈ പ്രാർത്ഥന എപ്പോഴും ദൈവതിരുമനസു നിറവേറ്റാൻ നിന്നെ സഹായിക്കും എന്റെ വിമലഹൃദയം നിന്റെ അഭയമായിരിക്കും.
ക്ഷമയോടെ ആയിരിക്കുക. എന്റെ സ്നേഹം നിന്നെ നയിക്കും.