അമ്മയുടെ കരുണയുടെ സന്ദേശം
“എന്നെ കൂടാതെ നീ ഒന്നുമല്ല എന്ന്. ഇത് നിനക്ക് സ്വയം നേടാൻ സാധിക്കുകയില്ല. എന്നിൽ പൂർണ്ണമായി ആശ്രയിച്ചുകൊണ്ട് എപ്പോഴാണ് നീ എന്നിലേക്ക് വരുന്നത്? ഞാൻ എന്ത് തെളിവാണ് നിന്നെ കാണിക്കേണ്ടത്? എത്ര ദുർബലമാണ് നീയെന്നതിൽ അത്ഭുതപ്പെടേണ്ട.’ ഞാൻ നിന്റെ താണ്, വരികയെന്ന് എപ്പോഴാണ് നീ പറയാൻ തയ്യാറാവുക. എന്റെ കൃപ ഇവിടെ ഉണ്ട്. സ്വയം നിനക്കിത് ചെയ്യാനാവില്ല “.
“എന്റെ പ്രിയപ്പെട്ട കൊച്ചു കുഞ്ഞേ, പ്രാർത്ഥിക്കുക. എന്റെ ജപമാല പ്രാർത്ഥിക്കുമ്പോൾ ദൈവം നിനക്ക് പ്രത്യേകം കൃപകൾ നൽകുന്നു. എന്റെ പാവം കുഞ്ഞേ, പിശാചിനാൽ ചവിട്ടി മെതിക്കപെടുമ്പോൾ നീ വിഷമിക്കേണ്ട. സഹായം ഒരിക്കലും അകലെയല്ല. പക്ഷേ നീ ക്ഷമ ഉള്ളവൾ ആയിരിക്കണം. എനിക്കായി കാത്തിരിക്കുകയും വേണം. എന്റെ ചെറിയ കുഞ്ഞേ, ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. പ്രാർത്ഥിക്കുക”.