എന്റെ കുഞ്ഞേ, ലോകത്തിൽ നിന്ന് ഓടിയകലുക. ആത്മാവിന്റെ ആഴങ്ങളിലേക്ക് മടങ്ങി വരിക. കൂടെകൂടെ മടങ്ങി വരിക. നീ ആയിരിക്കേണ്ടത് അവിടെയാണ്. ലൗകീകമായതൊന്നും അവിടെ നിനക്ക് കണ്ടെത്താനാവുകയില്ല. യഥാത്ഥമായ ആനന്ദം എന്റെ ഉള്ളിൽ, മാത്രമേ നിനക്ക് കണ്ടെത്താനാവു! നീ എഴുതുന്നില്ലെങ്കിൽ എന്റെ വാക്കുകൾ എഴുതുന്നതിലാണ് നിന്റെ സന്തോഷമെന്നും നീ എങ്ങനെ മനസിലാക്കും?
എന്റെ ചെറിയ കുഞ്ഞേ, പ്രാർത്ഥിക്കുക, ശ്രേവിക്കുക, തുറവിയുള്ളവരായിരിക്കുക. ഈ ലോകത്തിന്റെ പായൽ പിടിക്കാൻ വിട്ടിരിക്കുന്ന കല്ലിനെ രൂപപെടുത്താനോ, പിളർക്കാനോ കഴിയുമോ? അതിനാൽ നിന്റെ ആത്മാവിനെ സംബന്ധിക്കുന്ന കാര്യങ്ങളിൽ അലസത കൂടാതെ കഠിനാധ്വാനം ചെയ്യാൻ സന്നദ്ധത ഉണ്ടായിരിക്കണം. ഞാൻ നിന്നെ സ്വർഗീയ കാര്യങ്ങൾ പഠിപ്പിക്കുന്നു. പക്ഷെ, ദൃഢചിത്തതയോടെ നിന്റെ ഹൃദയത്തിൽ എനിക്ക് ഇടം തരിക. എന്റെ കുഞ്ഞേ, ചെറുതായിരിക്കുന്നതാണ് നിന്റെ ഭംഗി. നിന്നിൽ മേന്മയുള്ളതായി യാതൊന്നുമില്ലെന്നു എനിക്ക് അറിയാം.