വ്യത്യസ്തമായ രീതിയിലും വാക്കുകളിലുമാണെങ്കിലും നാലു സുവിശേഷകരും ഈശോയ്ക്ക് മീറ കലർത്തിയ വീഞ്ഞു കൊടുത്ത കാര്യം പരാമർശിക്കുന്നുണ്ട്.സമ സുവിശേഷങ്ങളിൽ, (സമാന്തര സുവിശേഷങ്ങളിൽ) അവിടുന്ന് നിരസിക്കുന്നതായാണ് സൂചിപ്പിക്കുക, ഈശോയുടെ ഈ നിരാസം അവർ അവതരിപ്പിക്കുന്നത് പിതാവ് അനുവദിച്ച ഒരു സഹനത്തിൽ നിന്ന് പോലും രക്ഷപ്പെടാൻ അവിടുന്ന് പരിശ്രമിച്ചില്ല എന്ന് സൂചിപ്പിക്കാനാണ്. എന്നാൽ മദ്യപന്മാർ പറയും അധ്വാന ഭാരത്തിൽ ഉണ്ടാകുന്ന സന്ധിവേദന കളിൽനിന്നും ഇതര ശാരീരിക വേദനകളിൽ നിന്നും ഒരാശ്വാസം കൈവരാനാണ് അവർ കുടിക്കുന്നത് എന്നാണ്.ഇതും തത്തുല്യമായ ഇതര വാദങ്ങളും പൂർണമായും തെറ്റാണ് .ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്ധി, ദുര്‍വൃത്തി,
വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യം, ഭിന്നത, വിഭാഗീയചിന്ത,
വിദ്വേഷം, മദ്യപാനം, മദിരോത്സവം ഇവയും ഈദൃശമായ മറ്റു പ്രവൃത്തികളുമാണ്. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്കിയ താക്കീത് ഇപ്പോഴും ആവര്‍ത്തിക്കുന്നു.
ഗലാത്തിയാ 5 : 19-21. തന്റെ പിതാവിന്റെ തിരുഹിതവും തിരുവെഴുത്തുകളും പൂർത്തിയാക്കാൻ കർത്താവ് തിരുസ്മനസ്സാവുന്നു.ഒരു പാത്രം നിറയെ വിനാഗിരി അവിടെയുണ്ടായിരുന്നു. അവര്‍ വിനാഗിരിയില്‍ കുതിര്‍ത്ത ഒരു നീര്‍പ്പഞ്ഞി ഹിസോപ്പുചെടിയുടെ തണ്ടില്‍ വച്ച് അവന്റെ ചുണ്ടോടടുപ്പിച്ചു.
യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അവന് തല ചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു.
യോഹന്നാന് 19 : 29-30.
യോഹന്നാൻ കൃത്യമായും വ്യക്തമായും പറയുന്നു. ” എല്ലാം നിറവേറി കഴിഞ്ഞു എന്നറിഞ്ഞ് തിരുവെഴുത്തു പൂർത്തിയാകാൻ വേണ്ടി ഈശോ പറഞ്ഞു :”എനിക്ക് ദാഹിക്കുന്നു” സങ്കീർത്തനം 22 15 ലാണ് “എനിക്കു ദാഹിക്കുന്നു” എന്നതിന്റെ സൂചന നമുക്ക് ലഭിക്കുക.എന്റെ അണ്ണാക്ക് ഓടിന്റെ കഷണംപോലെ വരണ്ടിരിക്കുന്നു;എന്റെ നാവ് അണ്ണാക്കില്‍ ഒട്ടിയിരിക്കുന്നു;അവിടുന്ന് എന്നെ മരണത്തിന്റെ പൂഴിയില്‍ ഉപേക്ഷിച്ചിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 22 : 15
സഹന ദാസന് വിനാഗിരി നൽകുന്നതിനെക്കുറിച്ച് സങ്കീർത്തനം 69: 21 പരാമർശിക്കുന്നു.ഭക്ഷണമായി അവര്‍ എനിക്കു വിഷംതന്നു,ദാഹത്തിന് അവര്‍ എനിക്കു വിനാഗരി തന്നു.
സങ്കീര്‍ത്തനങ്ങള്‍ 69 : 21
ഇസ്രായേലിന്റെ ആദ്യത്തെ പെസഹായെ കുറിച്ച് പെസഹ കുഞ്ഞാടിനെകൊന്നു അതിന്റെ രക്തത്തിൽ ഹിസോപ്പ് കമ്പു മുക്കി ആ രക്തം കട്ടിളപടിമേലും മേൽപ്പടിയിന്മേലും തളിക്കുന്നതിനെ കുറിച്ചും മോശ പുറപ്പാട് 12: 22ൽ പരാമർശിക്കുന്നുണ്ട്. ഇസ്രായേലിനെ ദൈവം രക്ഷിച്ചത് യോഹ.19: 28ൽ നാം വായിക്കുന്നു.അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടി യേശു പറഞ്ഞു: എനിക്കു ദാഹിക്കുന്നു.
യോഹന്നാന് 19 : 28.
യഥാർത്ഥ കുഞ്ഞാടിനു ഈശോയ്ക്കുദാഹിച്ചപ്പോൾ യഹൂദർ അവിടുത്തെ ചുണ്ടിനോട് ഹിസോപ്പ് തണ്ട് വിനാഗിരിയിൽ മുക്കി അവിടുത്തെ ചുണ്ടോടു ചേർത്ത് വച്ചതും പെസഹ സംഭവം നമ്മുടെ ഓർമ്മയിൽ കൊണ്ട് വരുന്നു. ദൈവത്തിന്റെ യഥാർത്ഥ ബലിക്കുഞ്ഞാട് സഹനത്തിന്റെ മട്ടു വരെ കുടിച്ചു. അതു തന്റെ പിതാവിന്റെ ഹിതമായിരുന്നു പിതാവിന്റെ ഹിതത്തിന്റെ നിറവേറ്റലും.
യോഹന്നാൻ ഇവിടെ ഈശോയെ പെസഹാ കുഞ്ഞാടായി അവതരിപ്പിക്കുകയാണ്.ഈശോ ദൈവവും മനുഷ്യനുമാണ്.തന്മൂലം രണ്ട് ദാഹങ്ങൾ ഇവിടെ സൂചിപ്പിക്കപ്പെടുന്നുണ്ട്. ദൈവത്തിനു വേണ്ടിയുള്ള മനുഷ്യന്റെ ദാഹവും മനുഷ്യന് വേണ്ടിയുള്ള ദൈവത്തിന്റെ ദാഹവും നിത്യ പുരോഹിതൻ എന്ന നിലയിൽ ഈ രണ്ടുദാഹങ്ങളും ഈശോയിൽ സംഗമിക്കുന്നു.’ എനിക്കു ദാഹിക്കുന്നു’എന്ന ഈശോയുടെ വാക്കുകൾ,പടയാളികൾ ദാഹശമനി എന്ന വണ്ണം വിനാഗിരി കൊടുത്തതായും അത് ഈശോ സ്വീകരിച്ചതായും യോഹന്നാൻ സൂചിപ്പിക്കുന്ന ഈ സത്യം വ്യക്തമാക്കുന്നു.