ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും (ഏശയ്യാ 41:10).
ഭയത്തിലും ആശങ്കയിലും അസ്വസ്ഥതയിലും കഴിയുന്ന ജനത്തിന് വലിയ ധൈര്യം പകരുന്നതാണ് ഈ ദിവ്യവചസ്സുകൾ. 13, 14 വാക്യങ്ങളിലും ‘ഭയപ്പെടേണ്ട’ എന്ന കരുണാമയന്റെ കല്പന നാം കാണുന്നു. ഞാനും നിങ്ങളും അല്ല, ഓരോ മനുഷ്യവ്യക്തിയും ഈശോയുടെ ത്രിത്വയ്ക ദൈവത്തിന്റെ സ്നേഹിതരാണ്. വലതുകൈ കൊണ്ട് നമ്മെ സദാ താങ്ങിനിർത്തുന്ന ദൈവം! നമ്മുടെ വലതുകൈ പിടിച്ചു നമ്മെ നടത്തുന്നവനാണ് നിഖിലേശൻ. അവിടുന്ന് തറപ്പിച്ചു പറയുന്നു: “നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും” (ഏശയ്യാ 40:13).