ദിവ്യനാഥനുമായി ഐക്യം പ്രാപിക്കുവാൻ സുഗമവും ഹ്രസ്വ വും ഉത്തമവും സുരക്ഷിതവുമായ ഒരു മാർഗ്ഗമാണ് ഈ ഭക്തി. ഈ ഐക്യത്തിലാണ് ക്രിസ്തീയ പരിപൂർണ്ണത അടങ്ങിയിരിക്കുന്നത്.
ഈ ഭക്തി സുഗമമായ ഒരു മാർഗ്ഗമാകുന്നു.
ഇതു സുഗമമായ ഒരു മാർഗ്ഗമാണ്. നമ്മുടെ പക്കലേക്കു വരുവാൻ ഈശോമിശിഹാ നടന്നു നീങ്ങിയ പാതയാണിത്. ഇതിലൂടെ അവിടുത്തെ സമീപിക്കുവാൻ ഒരു തടസ്സവുമില്ല. വേറെ മാർഗ്ഗത്തിലൂ ഇതും നമു ദൈവവുമായി ഐക്യപ്പെടാം. പക്ഷേ മറ്റു വഴികൾ സ്വീകരിച്ചാൽ വളരെയധികം കുരിശുകളും പ്രതിബന്ധങ്ങളും പ്രയാസ അതും മരണങ്ങളും തരണം ചെയ്തേ മതിയാകൂ അവയെ തരണം ചെയ്യുക. വളരെ ബുദ്ധിമുട്ടായി തോന്നിയേക്കാം, നാം അന്ധകാരം നിറഞ്ഞ രാത്രികൾ പിന്നിടേണ്ടിവരാം. നമുക്കു യുദ്ധം ചെയ്യേണ്ടതുണ്ടാവാം. അസാധാരണമായ ദുരിതങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. അത്യുന്നതങ്ങളും കിഴുക്കാംതൂക്കുമായ പർവ്വതനിരകളെ കടന്നു പോകേണ്ടതുണ്ടാവാം, കൂർത്തു മൂർത്ത മുള്ളുകൾ നമ്മുടെ പ്രയാണ മാർഗ്ഗത്തിൽ നിന്നു വന്നേക്കാം, ഭയാനകമായ മണലാരണ്യങ്ങൾ നടന്നു. നീങ്ങേണ്ടതുണ്ടാവാം. എന്നാൽ, മറിയമാകുന്ന വഴിയിലൂടെ ആണെങ്കിൽ നമുക്ക് സുഖമായും സ്വസ്ഥമായും സഞ്ചരിക്കാം.
നാമും ഉഗ്രസമരം ചെയ്യുകയും വലിയ പ്രയാസങ്ങളെ നേരിടു കയും വേണം. പക്ഷേ, സ്നേഹം നിറഞ്ഞ ഈ അമ്മ തന്റെ വിശ്വസ്തസേവകരുടെ തൊട്ടരുകിൽനിന്ന് അന്ധകാരത്തെ അകറ്റുന്നു. സംശയങ്ങളിൽ അവരെ പ്രകാശിപ്പിക്കുന്നു; ആശങ്കകളിൽ ആശ്വാസ മരുളുന്നു. സമരങ്ങളിലും ക്ലേശത്തിലും ശക്തി നല്കുന്നു. ക്രിസ്തനാഥനെ അന്വേഷിക്കുന്നവർക്ക് ഈ നവീനമാർഗ്ഗം മറ്റുള്ളവയെ അപേ കഴിച്ചു കൂടുതൽ മനോഹരവും സുഗമവുമാണ്. ഇതരവഴികളോടു തുലനം ചെയ്യുമ്പോൾ മധുവും റോസാപ്പൂക്കളും നിറഞ്ഞതാണീ വഴി. മറിയത്തിന്റെ ദിവ്യമണവാളനായ പരിശുദ്ധാത്മാവ് പ്രത്യേകം വെളി പ്പെടുത്തിക്കൊടുത്തതിനാൽ, ഈശോയെ സമീപിക്കുവാൻ ഈ ഉത്തമ മാർഗ്ഗം സ്വീകരിച്ച അപൂർവ്വം ചില പുണ്യവാന്മാരുണ്ട്. അവരുടെ സംഖ്യനന്നേ തുച്ഛമാത്രേ.അവരിൽ ചിലരാണ് വി. എഫ്രേം, വി. ജോൺ ഡാഷീൻ, വി. ബർണ്ണാർദ്, വി. ബർണ്ണഡിൻ, വി. ബൊനവഞ്ചർ,വി. ഫ്രാൻസീസ് സാലസ് തുടങ്ങിയവർ, സംഖ്യയിൽ വളരെക്കൂടുതൽ വരുന്ന മറ്റു പുണ്യവാന്മാർ മറിയത്തോടു ഭക്തരായിരുന്നെങ്കി ലും, ഒന്നുകിൽ ഈ വഴിയിൽ പ്രവേശിച്ചില്ല, അല്ലെങ്കിൽ അല്പം മാത്രമേ കടന്നുള്ളൂ. അതുകൊണ്ടാണ് അവർക്കു കൂടുതൽ ദുർഘ ടവും അപകടകരവുമായ പരീക്ഷകളെ അഭിമുഖീകരിക്കേണ്ടിവന്നതും.