എന്റെ തിരുസുതന്റെ മാർഗത്തിൽ ദുര്‍ബലത ശക്തിയാണ്. അത് മനുഷ്യരെ വിധേയത്വമുള്ളവരും ജീവിതത്തിന്റെ അന്തിമലക്ഷ്യത്തെപ്പറ്റി ബോധവാന്മാരുമാക്കുന്നു. എന്റെ കുഞ്ഞേ,എന്റെ കരങ്ങളിലല്ലാതെ വേറെ എവിടെ നീ സമാധാനം കണ്ടെത്തും? നിനക്കുവേണ്ടി ഞാൻ ചെയ്യുന്ന കാര്യങ്ങളുടെ അത്ഭുതശക്തി ദർശിക്കുന്നതിനു നീ എന്റെ സ്നേഹത്തിലേക്ക് നോക്കണം. എന്റെ മാധുര്യം പരിശുദ്ധവും സ്വർഗ്ഗത്തിൽനിന്നു വരുന്നതുമാണ്. കുഞ്ഞേ, എന്റെ വാക്കുകൾ സംശയിക്കരുത്. ക്ഷണഭംഗുരമായ കാര്യങ്ങൾക്കായി നീ ദാഹിക്കുമ്പോൾ, നീ എന്നെ ദുഃഖിപ്പിക്കുന്നു. നിന്റെ സംശയങ്ങളെല്ലാം എന്റെ കൽക്കലേയ്ക്ക് ഒഴുക്കുക. എന്റേതായ രീതിയിൽ ഞാൻ അവയെ കൈകാര്യം ചെയ്യാം.
എന്റെ കുഞ്ഞേ, ചെറുതാകുക എന്ന് വച്ചാൽ, ചവിട്ടിമെതിക്കപ്പെടുന്നതിൽ സന്തോഷിക്കുക എന്നാണ്.