കുഞ്ഞേ, എത്ര അവിശ്വസനീയമാണ് ഇക്കാര്യങ്ങളൊക്കെയെന്നു നീ ചിന്തിക്കുന്നുണ്ടെന്നു എനിക്കറിയാം. എന്റെ ശബ്ദം നിന്റെ ഹൃദയത്തിൽ തന്നെയുണ്ട്. വിശുദ്ധിയുടെ പാതയിൽ എങ്ങനെ മുന്നേറാൻ കഴിയുമെന്ന് എന്നോട് ചോദിക്കുക. നീ വിളിക്കപ്പെട്ടിരിക്കുന്നു (വിശുദ്ധിയിലേക്ക്). ഇത് നിനക്കുള്ളതാണ്. നിന്റെ കുഞ്ഞു ഹൃദയത്തിൽ എന്നെ സൂക്ഷിക്കുക.
ഞാൻ നിന്നോട് പറയുന്നതെല്ലാം ജാഗ്രതയോടെ സൂക്ഷിക്കുക. അവ നിറയെ സ്വർഗീയ രഹസ്യങ്ങളാണ്. എന്റെ മകന്റെ അഭിഷേകത്തിന്റെ മഞ്ഞുതുള്ളികളാണ് അവയിലൂടെ ഒഴുകിയിറങ്ങുന്നത്. എന്നിലും എന്റെ വാക്കുകൾ ആനന്ദത്തോടെ നിന്റെ ആത്മാവിൽ കുറിക്കുന്നതിലും മാത്രമേ നിനക്കതു കണ്ടെത്താനാവു. എത്ര മഹത്തായ സൗന്ദര്യമാണ് നിന്റെ ഉള്ളിൽ വസിക്കുന്നത്. അത് ഈ ഞാൻ തന്നെയാണ്! ആ മൂടുപടം അല്പമൊന്നു ഉയർത്താൻ സാധിച്ചിരുന്നെങ്കിലെന്നു ഞാൻ ആഗ്രഹിക്കുന്നു.