ഈ ഭക്തിമൂലം ധാരാളം അനുഗ്രഹങ്ങൾ നമ്മുടെ അയല്ക്കാ ർക്ക് ലഭിക്കുന്നുണ്ട്. അതാണ് ഈ ഭക്താഭ്യാസം സ്വീകരിക്കുവാൻ പ്രചോദനമരുളുന്ന മറ്റൊരു കാരണം. ഈ ഭക്താഭ്യാസം വഴി പര സ്നേഹം അത്യുത്കൃഷ്ടമാംവിധം നാം പരിശീലിക്കുന്നു. ഇതുവഴി നമ്മുടെ എല്ലാ സമ്പാദ്യങ്ങളും, ഏറ്റവും നിസ്സാരമായ സദ്വിചാരമോ സഹനമോ പോലും, നമുക്കായി നീക്കിവയ്ക്കാതെ, മറിയത്തിന്റെ തൃക്കരങ്ങളിലൂടെ നാം സഹോദരന് നല്കുകയാണ്. അങ്ങനെ, നമ്മുടെ എല്ലാ സുകൃതങ്ങളുടെയും പരിഹാരപരവും (satisfactory value) പ്രാർത്ഥനാപരവും (impetratory value) ആയ വിലയും അയല്ക്കാരന് നാം വിട്ടു കൊടുക്കുന്നു. നാം ചെയ്തതോ മരണദിനംവരെ ചെയ്യാവുന്നതോ ആയ ഏത് പരിഹാരപ്രവൃത്തികളുടെയും യോഗ്യതകൾ നമ്മുടെ ദിവ്യനാഥയുടെ ഇഷ്ടം പോലെ, പാപികളുടെ മാനസാന്തരത്തിനും ശുദ്ധീക രണസ്ഥലത്തിലെ ആത്മാക്കളുടെ മോചനത്തിനുമായി വിനിയോഗിക്കാൻ നാം സമ്മതിക്കുന്നു.
ഇതല്ലേ യഥാർത്ഥ സഹോദരസ്നേഹം? സ്നേഹത്താൽ മാത്രം തിരിച്ചറിയപ്പെടുന്ന ക്രിസ്തുവിന്റെ യഥാർത്ഥ ശിഷ്യനായിത്തീരുന്നത്. ഇങ്ങനെയല്ലേ? (യോഹ. 13:35) അഹങ്കാരത്തിന് അവസരം കൊടു ക്കാതെ പാപികളെ മാനസാന്തരപ്പെടുത്തുവാനും നമ്മുടെ ജീവിതാവസ്ഥയിൽ ചെയ്യുവാൻ കടപ്പെട്ടവയിൽ നിന്ന് കൂടുതലായി ഒന്നും തന്നെ ചെയ്യാതെ ആത്മാക്കളെ ശുദ്ധീകരണസ്ഥലത്തുനിന്ന് സ്വതന്ത്രരാക്കുവാനുമുള്ള മാർഗ്ഗം ഇതല്ലേ?
ഒരു പാപിയെ മാനസാന്തരപ്പെടുത്തുന്നതും, അതുപോലെതന്നെ ഒരു ആത്മാവിനെ ശുദ്ധീകരണസ്ഥലത്തുനിന്ന് മോചിപ്പിക്കുന്നതും എത വലിയ ഗ്രഹിച്ചാൽ മാത്രമേ ഈ ലക്ഷ്യ ത്തിന്റെ മഹനീയത മനസ്സിലാകൂ. അത് അനന്തമായ നന്മയാണ്. ഭൂസ്വർഗ്ഗങ്ങളെ നിർമ്മിക്കുന്നതിനെക്കാളും ശ്രേഷ്ഠമാണ്. എന്തുകൊണ്ടെന്നാൽ നാം ഇതുവഴി ഒരു ആത്മാവിന്, ദൈവത്തെ സ്വന്തമാക്കാനാണ് സഹായിക്കുക. ഈ ഭക്തിമൂലം ഒരൊറ്റ ആത്മാവിനെ മാത്രമേ നാം ശുദ്ധീ കരണസ്ഥലത്തുനിന്ന് മോചിപ്പിച്ചുള്ളൂ. അഥവാ ഒരേ ഒരു പാപിയെ മാത്രമേ മാനസാന്തരപ്പെടുത്തിയുള്ളൂ എങ്കിൽ കൂടിയും ഈ മാർഗ്ഗം – സ്വീകരിക്കാൻ യഥാർത്ഥ സ്നേഹമുള്ള ഒരുവൻ പ്രേരിപ്പിക്കപ്പെടുന്നില്ലേ?
ശ്രദ്ധേയമായ മറ്റൊരു സംഗതി, മറിയത്തിന്റെ കരങ്ങളിലൂടെ കട ന്നുപോകുമ്പോൾ നമ്മുടെ സുകൃതങ്ങൾ കൂടുതൽ വിശുദ്ധീകരിക്കപ്പെടുന്നു എന്നതാണ്. തത്ഫലമായി, അവയുടെ യോഗ്യതയും പരിശുദ്ധിയും പരിഹാരപരവും പ്രാർത്ഥനാപരവുമായ വിലയും വർദ്ധിക്കുന്നു. ശുദ്ധീകരാത്മാക്കളെ മോചിക്കുവാനും പാപികളെ മാനസാന്തരപ്പെടുത്തുവാനും ഉദാരമതിയും കന്യകയുമായ മറിയത്തിന്റെ കരങ്ങൾ വഴി സമർപ്പിക്കപ്പെടുന്ന സുകൃതങ്ങൾ, മറ്റുള്ളവയെക്കാൾ ശക്തമാകുന്നതിന്റെ കാരണം ഇതാണ്. നിസ്വാർത്ഥതയോടും പക്ഷപാതരഹിതമായ സ്നേഹത്തോടും കൂടി നാം ഏറ്റവും നിസ്സാരമായവപോലും മറിയം വഴി സമർപ്പിക്കുമ്പോൾ അവ അതീവശ്രേഷ്ഠങ്ങളായി മാറും. അപ്പോൾ അത് ദൈവകോപത്തെ ശമിപ്പിക്കുകയും അവിടുത്തെ കാരുണ്യം വർഷിക്കുവാൻ ഏറ്റവും പര്യാപ്തമായിത്തീരുകയും ചെയ്യും. ഈ ഭക്തി വിശ്വസ്തതയോടെ അഭ്യസിക്കുന്നവൻ തന്റെ ജീവിതാന്തസ്സിന്നനുസൃതമായ സാധാരണ കൃത്യങ്ങൾ മാത്രം ചെയ്താൽ മതി. അതുവഴി ധാരാളം ആത്മാക്കളെ ശുദ്ധീകരണസ്ഥലത്തുനിന്ന് മോചിപ്പിച്ചുവെന്നും വളരെ പാപികളെ മാനസാന്തരപ്പെടുത്തിയെന്നും അവന് ഉറയ്ക്കാം. മരണസമയത്ത് ഈ ചിന്ത എത്ര ആശ്വാസപ്രദമല്ല. വിധി സമയത്ത് ഇത് അവന് ആനന്ദപ്രദമല്ലേ? എത്ര വലിയ മഹത്ത്വമാണ് അവനെ കാത്തുനില്ക്കുക.