എന്റെ ചെറിയ കുഞ്ഞേ, ഞാൻ ഓരോ ദിവസവും നിനക്ക് തരുന്ന കൃപ സ്വീകരിക്കുക. മനുഷ്യദൃഷ്ടിയിൽ വിഡ്ഢിത്തവും എന്നാൽ ഉച്ചസൂര്യനേക്കാൾ തെളിമയുള്ളതുമായ എന്റെ ജ്ഞാനത്താൽ നിന്റെ ആത്മാവിനെ പ്രകാശിപ്പിക്കാൻ എന്നോട് ആവശ്യപ്പെടുക! അത് നിന്റെ ആത്മാവിന്റെ ഇരുളടഞ്ഞ കോണുകളിലേക്കു പ്രകാശം പരത്തും. പ്രാർത്ഥിക്കുക, അപ്പോൾ എല്ലാത്തരത്തിലുള്ള ആധികളും നിന്നില്നിന്നു എടുത്തുമാറ്റപെടും. എന്റെ അടുത്തായിരിക്കാനുള്ള നിന്റെ ആഗ്രഹത്തെ നട്ടുവളർത്തുക. അത് നട്ടുവളർത്താതെ ഒരിടത്തും ലില്ലിപ്പൂക്കൾ വിരിയുകയില്ല. നീ എന്നിലേക്ക് തിരിയുമ്പോഴാണ് ദൈവത്തിന്റെ കരുണ ധാരാളമായി നല്കപ്പെടുക. നിന്നിലെ എന്റെ സ്വർഗീയ തുഷാരം നിനക്കൊരു ആനന്ദമായിരിക്കും. പ്രാർത്ഥിക്കുക, പ്രാർത്ഥനയുടെ ആവശ്യകത ഇതിലധികം ഊന്നിപ്പറയുക അസാധ്യം. ഈ ദിവസങ്ങളിൽ എന്റെ നേരിയ ശ്വാസം പോലും നിനക്ക് അനുഭവവേദ്യമാവുന്നു. പരിശ്രമിക്കുക. പിടിച്ചുനിൽക്കുക.
Attachments area