എന്റെ പാവം ചെറിയ കുഞ്ഞേ, എനിക്കിഷ്ട്ടമാണെന്നറിഞ്ഞിട്ടും എന്നെ അകത്തേയ്ക്കു ക്ഷണിക്കാൻ പരാജയപെട്ടുപോകുന്നതുൾപ്പടെ എല്ലാ കാര്യങ്ങളും പേടിയാണല്ലോ നിനക്ക്. എന്റെ കുഞ്ഞേ, അടുത്ത ഇലയുടെ സാധ്യതകളിലേക്ക് ചാടിക്കടക്കാൻ കാത്തുനിൽക്കുന്നതിനു ക്ഷമയില്ലാത്ത പുൽച്ചാടിയെപോലെയാകരുതേ നീ. എന്നെ വിശ്വസിച്ചു എല്ലാം ഏൽപ്പിക്കുക. ഞാൻ എന്താണ് തരുന്നതെന്നു എനിക്ക് അറിയാം. പക്ഷെ നീ തന്നെയാണ് അത് എഴുതേണ്ടത്. ഇതിലും ഞാൻ നിന്നെ സഹായിക്കുന്നു എന്ന് നീ കാണുന്നില്ലേ? എന്റെ കുഞ്ഞേ, എന്റെ കൊച്ചു ഉപകരണത്തെ ആക്രമിക്കുന്നതിനായി ലോകം അടുത്തുവന്നുകൊണ്ടിരിക്കുകയാണ്. പക്ഷെ, എന്റെ വിമലഹൃദയം അതിനെ സംരക്ഷിക്കുകയും എല്ലാം ആയിരിക്കേണ്ടതുപോലെ ആയിരിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയുന്നു. ആകുലപ്പെടേണ്ട, പ്രാർത്ഥിക്കുക, ഹൃദയം നിറഞ്ഞ സ്നേഹത്തോടെ എന്റെ ജപമാല ചൊല്ലി പ്രാർത്ഥിക്കുക.
എന്റെ കുഞ്ഞേ, എന്റെ നേർക്ക് സ്നേഹത്തോടെയുള്ള നോട്ടങ്ങൾ അയക്കാൻ കിട്ടുന്ന അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്തുക. അപ്പോൾ ഞാൻ ആഗ്രഹിക്കുന്ന വിധത്തിൽ അവയെ ഉപയോഗിക്കാൻ എനിക്ക് സാധിക്കും.