പ്രിയ കുഞ്ഞേ, ഞാൻ നിനക്ക് നൽകുന്ന ഈ സന്ദേശങ്ങൾ നിനക്ക് മാത്രമുള്ളതല്ല. അവ എല്ലാവര്ക്കും ഉള്ളതാണ്. അങ്ങനെ, അന്ധകാരത്തിലുള്ളവർ പ്രകാശം ദർശിക്കാനിടയാകും.
ഞാൻ ലോകത്തോട് പ്രഘോഷിക്കുന്നതു ഒരു പുതിയ സന്ദേശമല്ല. മറിച്, അത് മാനവരാശിയെ പുതുതാക്കുന്നതാണ്. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക.
എന്റെ കുഞ്ഞേ, എല്ലാം സാവകാശമായിരിക്കണം. ദൈവം ഒരിക്കലും തിടുക്കം കാട്ടുന്നില്ല. നിന്നെ സംബന്ധിച്ചിടത്തോളം, നീ കാത്തിരിക്കണം. ഞാൻ നിന്നോടൊപ്പം ആയിരിക്കുക എന്നത് ദൈവം അനുവദിച്ചിട്ടുള്ളതാണ്. ചിലപ്പോഴെങ്കിലും നീ ഇതിൽ അസ്വസ്ഥയാകാറുണ്ട്. എങ്കിലും ഇതെല്ലം ഇങ്ങനെ തന്നെ തുടരാൻ പ്രാർത്ഥിക്കുക. ഞാൻ വരുന്നില്ലയെങ്കിൽ എന്റെ കരുണയുടെ ഈ സന്ദേശം എങ്ങനെയാണു നിന്നെ അറിയിക്കുക.