അശ്വാരൂഢൻ

Fr Joseph Vattakalam
1 Min Read

🌹🌸യൂദാസ് മക്കബേയൂസിന്റെ നേതൃത്വത്തിൽ ഇസ്രായേൽജനം പലയിടങ്ങളിലും വിജയം വരിക്കുന്നത് മനസ്സിലാക്കിയ നിക്കനോർ എൺപതിനായിരം പടയാളികളെയും അവരുടെ കുതിരപ്പട മുഴുവനെയും ശേഖരിച്ച് യഹൂദർക്കെതിരെ നീങ്ങി. അവൻ യൂദാ യിൽകടന്നു…. ബേത്സൂറിലെത്തി, അതിനെ ശക്തമായി ആക്രമിച്ചു. വിവരമറിഞ്ഞ് യൂദാസും അനുയായികളും പ്രാർത്ഥനയിൽ ഒരുമിച്ചു. ഇസ്രായേലിനെ സംരക്ഷിക്കാൻ ഒരു ഉത്തമ ദൂതനെ അയച്ചു തരണമേ എന്ന് അവർ വിലാപത്തോടെ കർത്താവിനോട് അപേക്ഷിച്ചു. അനന്തരം അവർ ഒറ്റക്കെട്ടായി കുതിക്കുകയായിരുന്നു. അവർ ജെറുസലേമിൽ നിന്ന് അകലുന്നതിനുമുമ്പ് ധവള വസ്ത്രധാരിയായ ഒരു അശ്വാരൂഡൻ സ്വർണ്ണ ആയുധങ്ങൾ ചുഴറ്റി കൊണ്ട് തങ്ങളുടെമുമ്പേ നീങ്ങുന്നത് എല്ലാവരും കണ്ടു. കരുണമയനും കൃപലുവുമായ തങ്ങളുട ദൈവത്തെ അവർ ഏക സ്വരത്തിൽ സ്തുതിച്ചു. സ്വർഗ്ഗീയ സഹായക നോടൊപ്പം യുദ്ധ സജ്ജരായി അവർ മുന്നേറി. ആരെയും എന്തിനെയും നേരിടത്തക്ക മനോധൈര്യം അവർക്ക് കൈവന്നു. ശത്രുക്കളുടെ മേൽ സിംഹങ്ങളെ പോലെ അവർ ചാടി വീണു. ആയിരങ്ങളെ (10000 കാലാൾ പടയാളികളെയും, 1600 കുതിരപ്പടയാളി കളെയും) അവർ അരിഞ്ഞുവീഴ്ത്തി അവശേഷിച്ചവരെ പലായനം ചെയ്യിച്ചു.🌸🌹

🥀🍁ദൈവത്തിന്റെ കരുണയാണ് തങ്ങളുടെ വൻ വിജയങ്ങൾക്ക് അടിസ്ഥാനമെന്ന് മക്കാബിയർക്കു ബോധ്യമായിരുന്നു.🥀

Share This Article
error: Content is protected !!