ഞാൻ നിന്നെ ശ്രവിക്കുന്നു. ഞാൻ നിനക്കുവേണ്ടി പ്രാർത്ഥിക്കുന്നു. ഞാൻ നിനക്കുവേണ്ടി മാധ്യസ്ഥം അപേക്ഷിക്കുന്നു. ഇപ്പോൾ ഞാൻ നിന്നെ സ്നേഹിക്കുകയാണ്. ഇതിൽ കൂടുതലായി നിനക്കെന്തെങ്കിലും ആവശ്യമുണ്ടോ?
എഴുതുക; നീ തെറ്റിദ്ധരിക്കപ്പെട്ടേക്കാം. നീ അവഹേളിക്കപ്പെട്ടേക്കാം. പക്ഷെ, അത് കാര്യമാക്കേണ്ടതില്ല. എന്റെ മാധുര്യം മാത്രമേ നിന്നെ പിടിച്ചു നിർത്തുകയുള്ളു. ഒരു കാര്യവും നിന്നെ സംഭ്രമിപ്പിക്കാതിരിക്കട്ടെ. നൊമ്പരങ്ങളെല്ലാം എന്റെ കൈയില്‍നിന്നാണ്. നിന്നെ സുകൃതങ്ങളിൽ വളർത്താൻ വേണ്ടിയാണത്. ഈശോയുടെ അടുത്തും കൂടുതൽ വരാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കുക.
നിന്റെ ആത്മാവിന്റെ രാജ്ഞിയോട് നീ ആഗ്രഹിക്കുന്നതുപോലെ കൂടുതൽ അടുക്കാൻ ഞാനിപ്പോൾ നിനക്ക് അവസരം നൽകുന്നു. ഈ ലോകത്തിൽനിന്നു മാറി സ്വർഗത്തിലേക്ക് ഉയരാൻ നിന്നെ ഞാൻ ക്ഷണിക്കുകയാണ്. എന്നാൽ നീ പ്രത്യുത്തരിച്ചാൽ മാത്രം. എന്റെ മകന്റെ സ്നേഹശരങ്ങൾ നീ രുചിച്ചറിയുന്നതിനു മുന്‍പായി നീ പരീക്ഷിക്കപെടേണ്ടിയിരിക്കുന്നു. ഈ സൗന്ദര്യം എല്ലാ ആത്മാക്കൾക്കും വെളിപ്പെടുത്തപ്പെടുന്നില്ല.