“നീ പ്രാർത്ഥിക്കുന്നില്ലെങ്കിൽ ഞാൻ എന്തുപറയാനാണ്? “
നിന്നോടുള്ള എന്റെ പ്രത്യേക സ്നേഹത്തിന്റെ ഒരു അടയാളം അല്ലേ ഇത്?” ഇനിയും നമ്മുടെ ഈ ആർദ്രമായ നിമിഷങ്ങളെക്കുറിച്ച് നിനക്ക് സംശയിക്കാൻ കഴിയുമോ? “
“എന്റെ കൊച്ചു കുഞ്ഞേ, പ്രാർത്ഥന… പ്രാർത്ഥന…. ” നീ പ്രാർത്ഥിക്കുന്നില്ലെങ്കിൽ ഞാൻ എന്തുപറയാനാണ്? “നിന്റെ ഹൃദയത്തിനുള്ളിൽ നിന്നും പ്രാർത്ഥിക്കുക എന്ന് ആഹ്വാനം ചെയ്യാൻ പോലും ഞാൻ ആഗ്രഹിക്കുന്നു. ഇതിൽ കൂടുതൽ പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് പറയാൻ എനിക്ക് സാധിക്കുകയില്ല. എന്റെ ചെറിയ കുഞ്ഞേ, നിന്റെ സങ്കടങ്ങൾ,നിന്റെ ബുദ്ധിമുട്ടുകൾ, നിന്റെ പ്രലോഭനങ്ങൾ പോലും എന്റെ അടുക്കൽ കൊണ്ടുവരിക. അപ്പോൾ അവയെ അതിജീവിക്കാൻ നിന്നെ സഹായിക്കാൻ എനിക്ക് സാധിക്കും. നിനക്ക് മനസ്സിലാകുന്നുണ്ടോ? എന്റെ കൊച്ചു കുഞ്ഞേ, നിനക്ക് സന്ദർശകർ ഉണ്ടാകും. അവരുടെ മുമ്പിൽ നിന്റെ ഹൃദയം തുറക്കുക. അവരുടെ താമസം സൗകര്യപ്രദമായിരിക്കാൻ പ്രാർത്ഥിക്കുക. അവരെ സഹായിക്കുക. അവർക്കുവേണ്ടി പ്രാർത്ഥിക്കുക. എന്റെ കുഞ്ഞേ ചിലപ്പോഴൊക്കെ ഞാൻ പറയുന്നത് ചെയ്യണമെന്ന് നിനക്കു തോന്നാറില്ല. നീ ഒരു ശാട്യക്കാരി ആകുന്നു. ഈ തടസ്സം നിന്റെ ഹൃദയത്തിൽ നിന്നും നീക്കാൻ എന്നെ സഹായിക്കുക. പ്രാർത്ഥന! പ്രാർത്ഥന! ഇതുമാത്രമാണ് അതിനുള്ള ഒരേയൊരു പോംവഴി. ഞാൻ നിന്നോട് കൂടെ വസിക്കുന്ന. ഞാൻ നിന്നോട് നന്നായി പെരുമാറുന്നു. എന്നെ എന്റെ ഹൃദയത്തിലേക്ക് ക്ഷണിച്ചുകൊണ്ട് നിന്റെ പ്രതി സ്നേഹം എനിക്ക്
നൽകുക “.