അധികാരത്വരയും അഹങ്കാരവും

Fr Joseph Vattakalam
2 Min Read

അസൂയയും വിദ്വെഷവും ഒപ്പം ദൈവഭയമില്ലായ്മയും സമ്മേളിക്കുന്ന അവസ്ഥയ്ക്ക് നൽകാവുന്ന ഒരു ന്യായമായ പേര് ‘നരകം’ എന്ന്. ഈ ‘നരക’ത്തിൽ പതിച്ച സ്ത്രീയാണ് പഴയനിയമത്തിലെ മിറിയം. ഭൂമുഖത്തുള്ള സകല മനുഷ്യരിലും വച്ച് ഏറ്റം സൗമ്യനായിരുന്നു ഈ ‘നരക’ത്തിന്റെ ബലിയാട്. ബലിയാടിനെ പീഡിപ്പിക്കുന്നതിൽ അഹരോനും നല്ലൊരു പങ്കു വഹിച്ചു. ഇവരുടെ മഹാപാപം മിറിയാമിനെ കഠിനമായി ശിക്ഷിച്ചു എന്ന് സംഖ്യയുടെ പുസ്തകം 12:4-16 ൽ രേഖപ്പെടുത്തിയിരിക്കുന്നത് പഠിക്കുന്നത് ഏവർക്കും നല്ല ജീവിതം നയിക്കുന്നതിന് സഹായകമാകും.

സംഖ്യാ. 12:4-16
4 : കര്‍ത്താവ് ഉടനെതന്നെ മോശയോടും അഹറോനോടും മിരിയാമിനോടും പറഞ്ഞു: നിങ്ങള്‍ മൂവരും പുറത്തു സമാഗമകൂടാരത്തിലേക്കു വരുവിന്‍.
5 : അവര്‍ വെളിയില്‍ വന്നു. കര്‍ത്താവ് മേഘസ്തംഭത്തില്‍ ഇറങ്ങിവന്നു സമാഗമകൂടാരവാതില്‍ക്കല്‍ നിന്നിട്ട് അഹറോനെയും മിരിയാമിനെയും വിളിച്ചു.
6 : അവര്‍ മുന്നോട്ടു ചെന്നു. അവിടുന്ന് അരുളിച്ചെയ്തു: എന്റെ വചനം ശ്രവിക്കുക; നിങ്ങളുടെയിടയില്‍ ഒരു പ്രവാചകനുണ്ടെങ്കില്‍ കര്‍ത്താവായ ഞാന്‍ ദര്‍ശനത്തില്‍ അവന് എന്നെത്തന്നെ വെളിപ്പെടുത്തിക്കൊടുക്കും; സ്വപ്നത്തില്‍ അവനോടു സംസാരിക്കുകയും ചെയ്യും.
7 : എന്റെ ദാസനായ മോശയുടെ കാര്യത്തില്‍ അങ്ങനെയല്ല. അവനെ എന്റെ ഭവനത്തിന്റെ മുഴുവന്‍ ചുമതലയും ഏല്‍പിച്ചിരിക്കുന്നു.
8 : അവ്യക്തമായിട്ടല്ല, സ്പഷ്ടമായി മുഖാഭിമുഖം അവനുമായി ഞാന്‍ സംസാരിക്കുന്നു. അവന്‍ കര്‍ത്താവിന്റെ രൂപം കാണുകയും ചെയ്യുന്നു. അങ്ങനെയിരിക്കേ എന്റെ ദാസനായ മോശയ്‌ക്കെതിരായി സംസാരിക്കാന്‍ നിങ്ങള്‍ ഭയപ്പെടാതിരുന്നതെന്ത്?
9 : കര്‍ത്താവിന്റെ കോപം അവര്‍ക്കെതിരേ ജ്വലിച്ചു. അവിടുന്ന് അവരെ വിട്ടുപോയി.
10 : കൂടാരത്തിന്റെ മുകളില്‍നിന്നു മേഘം നീങ്ങിയപ്പോള്‍ മിരിയാം കുഷ്ഠം പിടിച്ചു മഞ്ഞുപോലെ വെളുത്തു. അഹറോന്‍ തിരിഞ്ഞു നോക്കിയപ്പേള്‍ അവള്‍ കുഷ്ഠരോഗിണിയായിത്തീര്‍ന്നതു കണ്ടു.
11 : അഹറോന്‍ മോശയോടു പറഞ്ഞു: പ്രഭോ, ഞങ്ങള്‍ ബുദ്ധിഹീനമായിട്ടാണു പ്രവര്‍ത്തിച്ചത്; ആ പാപം ഞങ്ങളുടെമേല്‍ ചുമത്തരുതേ!
12 : ഗര്‍ഭപാത്രത്തില്‍നിന്നു പുറത്തു വരുമ്പോള്‍ത്തന്നെ ശരീരം പകുതി അഴുകിയിരിക്കുന്ന മരിച്ച ശിശുവിനെപ്പോലെ അവള്‍ ആകരുതേ!
13 : മോശ കര്‍ത്താവിനോടു നിലവിളിച്ചു: ഞാന്‍ കേണപേക്ഷിക്കുന്നു, ദൈവമേ, അവളെ സുഖപ്പെടുത്തണമേ!
14 : കര്‍ത്താവു മോശയോടു പറഞ്ഞു: തന്റെ അപ്പന്‍ മുഖത്തു തുപ്പിയാല്‍പ്പോലും അവള്‍ ഏഴു ദിവസം ലജ്ജിച്ചിരിക്കയില്ലേ? ഏഴു ദിവസം അവളെ പാളയത്തിനു പുറത്തു പാര്‍പ്പിക്കുക; അതിനുശേഷം അകത്തു കൊണ്ടുവരാം.
15 : അങ്ങനെ മിരിയാമിനെ ഏഴു ദിവസത്തേക്കു പാളയത്തില്‍നിന്നു പുറത്താക്കി. അവളെ അകത്തു പ്രവേശിപ്പിക്കുന്നതു വരെ ജനം യാത്ര പുറപ്പെട്ടില്ല.
16 : അതിനുശേഷം അവര്‍ ഹസേറോത്തില്‍നിന്നു പുറപ്പെട്ടു പാരാന്‍മരുഭൂമിയില്‍ പാളയമടിച്ചു.

ആമുഖത്തിൽ സൂചിപ്പിച്ച മഹാപാപങ്ങൾ എപ്പോഴും കർത്താവിന്റെ കോപം ഉജ്വെലിപ്പിക്കും. അവിടുന്ന് അത്തരക്കാരെ വിട്ടുപോകും. ഇങ്ങനെയൊരു ദുരന്തം നമ്മുക്ക് വന്നു ഭവിക്കാതിരിക്കാനും അതീവ ശ്രദ്ധാലുക്കളായിരിക്കാം; മനസ്സുരുകി പ്രാർത്ഥിക്കാം.

Share This Article
error: Content is protected !!