എന്റെ പ്രിയപ്പെട്ട കൊച്ചു കുഞ്ഞേ, പ്രാർത്ഥിക്കുക. എന്റെ ജപമാല പ്രാർത്ഥിക്കുമ്പോൾ, ദൈവം നിനക്ക് പ്രത്യേക കൃപകൾ നൽകുന്നു. എന്റെ പാവം കുഞ്ഞേ, പിശാചിനാൽ ചവിട്ടിമെതിക്കപെടുമ്പോൾ നീ വിഷമിക്കേണ്ട. സഹായം ഒരിക്കലും ഒട്ടും അകലെയല്ല. പക്ഷെ, നീ ക്ഷമയുള്ളവളായിരിക്കണം. എനിക്കായി കാത്തിരിക്കുകയും വേണം.എന്റെ ചെറിയ കുഞ്ഞേ, ഞാൻ നിന്നെ അകമഴിഞ്ഞ് അനുഗ്രഹിക്കുന്നു. പ്രാർത്ഥിക്കുക.
കുഞ്ഞേ, നീ തീരെ ചെറുതാണ്. മിക്കവാറും നിനക്ക് നഷ്ടബോധം തോന്നും. എന്നെ വിശ്വസിക്കുക. എനിക്ക് നിന്നെ ഒരിക്കലും നഷ്ടമാവുകയില്ല. നീ വെറുമൊരു ജലകണം മാത്രമായിരിക്കാം. പക്ഷെ, എനിക്ക് ഈ ജലകണം അത്രമേൽ അമൂല്യമാണ്.