എന്റെ പ്രിയപ്പെട്ട കുഞ്ഞേ, ദേവാലയങ്ങൾ മനുഷ്യഹൃദയങ്ങളോട് സാദൃശ്യമാണ്. നോക്കു കുരിശിലേക്കു നോക്കൂ. അത്രയും നിസ്സംഗതയുടെ (എന്റെയും നിന്റെയും താത്പര്യക്കുറവ്) നടുവിലാണ് അത് നിൽക്കുക. എന്റെ ക്രൂശിതനായ സുതൻ നിസ്സംഗതയിൽ നിമഗ്നരായിട്ടുള്ളവർക്കു ചോരവാർക്കുമ്പോൾ നിസ്സംഗതയ്ക്കു നേരെ (indifference) തന്റെ കരം ഉയിർത്താതിരിക്കാൻ ദൈവത്തിനു ഇനിമേൽ കഴിയുകയില്ല. എന്റെ കുഞ്ഞേ, എന്നെ നോക്കുക. എന്റെ സുതനെയും അവന്റെ സമാധാനവും ഞാൻ മനുഷ്യർക്ക് സമർപ്പിക്കുകയാണ്. നിന്റെ നിസംഗതയെ കുരിശിൻചുവട്ടിൽ അടിയറവയ്ക്കുക.
അറിവില്ലാത്ത പാവം മനുഷ്യരെ ദൈവത്തിലേക്ക് തിരികെ നയിക്കാനുതകുന്നവ നിനക്കുവേണ്ടി സമ്പാദിക്കാൻ അപ്പോൾ എനിക്ക് സാധിക്കും. പ്രാർത്ഥിക്കുക. ഞാൻ നിന്റെ സഹായം ചോദിക്കുകയാണ്. ഇപ്പോൾ മുതൽ ഇവിടേയ്ക്ക് വരാനാണ് ഞാൻ നിന്നെ ക്ഷണിക്കുന്നത്.