മുറിവുകളെകുറിച്ചോർക്കാതെ തയാറായിരിക്കുക

0 59

മറ്റൊന്നിൻ സ്വീകരിക്കാതെ, എന്റെ സ്നേഹത്തെ ലക്‌ഷ്യം വച്ചിരിക്കുക, ഇതാണ് യഥാർത്ഥ ജീവിതം. അവസാനം വരെ യുദ്ധം (തിന്മയ്‌ക്കെതിരെ, പാപത്തിനെതിരെ, സാത്താനെതിരെ) ചെയുക. ധീരയും ശക്തയുമായിരിക്കുക.

നിന്നിൽ പാപം നിലനിൽക്കുന്നുവെങ്കിൽ ഒരു കാര്യം വ്യക്തം. പാപത്തിന്റെ ബന്ധനത്തിൽ നിന്ന് സ്വയം വിടുവിക്കാൻ മാത്രം തീക്ഷ്ണത നിന്നിലില്ല. ഭയപ്പെടേണ്ട, നിന്റെ ജീവിതത്തിൽ പാപത്തെ, നിര്ജീവമാക്കാൻ ഉതകുന്ന സദ്ഫലം പുറപ്പെടുവിക്കാൻ ഞാൻ നിന്നെ സഹായിക്കാം. പക്ഷെ ശ്രദ്ധിക്കുക. എപ്പോഴും പാപത്തെ ഓർത്തിരിക്കരുതേ. അതിന്റെ പിടിയിൽ നിന്നും സ്വതന്ത്രയായി എന്റെ ചാരത്തേക്കു സാവധാനം നടന്നടുക്കുക. നിന്നിലേക്ക്‌ തിരിഞ്ഞു നോക്കി പാപത്തെപ്പറ്റി ഒന്നും ഓർക്കാതിരിക്കുക. എല്ലാം എന്റെ കൈയിൽ തരിക. എന്റെ കരുണയ്ക്കു വിടുക.Attachments area