മഹത്തമം

1. പാപപ്പൊറുതിയും മറ്റ് അനുഗ്രഹങ്ങളും
ദിവ്യബലിയിൽ നാം ദൈവത്തെ സ്‌നേഹിക്കുകയും നന്ദിപറയുകയും സ്തുതിക്കുകയും സ്‌തോത്രം ചെയ്യുകയും ആരാധിക്കുകയും മഹത്ത്വപ്പെടുത്തുകയും പുകഴ്ത്തുകയും വാഴ്ത്തുകയും കീർത്തിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുക മാത്രമല്ല, അവിടുത്തോടു പാപപ്പൊറിതിയും മറ്റനുഗ്രഹങ്ങളും യാചിക്കുകയും ചെയ്യുന്നുണ്ട്. ഠവല ഋൗരവമൃശേെ ശ െവേല ടൗുൃലാല എീൃാ ീള ഹെഹ വേലലെ. ഇതിനേക്കാൾ മഹത്തമമായി മറ്റൊന്നുമില്ല.
ദിവ്യരഹസ്യങ്ങൾ ഉൾക്കൊള്ളാൻ ഒരുങ്ങുന്ന വൈദികൻ ”നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നാമെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ” എന്നു പറഞ്ഞു തന്നെത്തന്നെ ആശീർവ്വദിക്കുന്നു.

2. അനുതാപം
വിശുദ്ധ കുർബാന സ്വീകരണത്തിനു മുമ്പുള്ള സുദീർഘമായ അനുതാപശുശ്രൂഷയാണ് അടുത്തത്. അതിനു മുമ്പ് ശുശ്രൂഷി നടത്തുന്ന ആഹ്വാനവും ഏറെ ശ്രദ്ധേയമാണ്. ”നമ്മുടെ രക്ഷകന്റെ അമൂല്യമായ ശരീരരക്തങ്ങളുടെ രഹസ്യങ്ങളെ നമുക്കെല്ലാവർക്കും ഭക്ത്യാദരങ്ങളോടെ സമീപിക്കാം.”
അനുതാപശുശ്രൂഷയിൽ ഊന്നിപ്പറയുന്ന ഒരു കാര്യം എടുത്തുപറയേണ്ടിയിരിക്കുന്നു. യോഗ്യതയോടെ വിശുദ്ധ കുർബാന സ്വീകരിക്കുന്നവർ പരിശുദ്ധാത്മാവിനാൽ പവിത്രീകരിക്കപ്പെടുന്നു. മറ്റൊരുകാര്യം, ഈശോയുടെ തിരുശ്ശരീരരക്തങ്ങളുടെ സ്വീകരണം നമ്മുടെ ശരീരങ്ങളുടെ ഉയിർപ്പിന്റെയും ആത്മാക്കളുടെ രക്ഷയുടെയും അച്ചാരമാണ്.

3. പരിശുദ്ധകുർബാന സ്വീകരണത്തിനുശേഷം
പരിശുദ്ധകുർബാന സ്വീകരണത്തിനുശേഷം പുരോഹിതൻ മനുഷ്യവർഗ്ഗത്തിന്റെ പ്രത്യാശയായ മിശിഹായോടു പ്രാർത്ഥിക്കുന്നു: ”ഞങ്ങൾ ഭക്ഷിച്ച തിരുശ്ശരീരവും പാനം ചെയ്ത തിരുരക്തവും ഞങ്ങൾക്കു ശിക്ഷാവിധിക്കു കാരണമാകാതെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും തിരുസന്നിധിയിൽ സന്തുഷ്ടിക്കും നിദാനമാകട്ടെ.”
പൂർണ്ണ അറിവോടും പൂർണ്ണ സമ്മതത്തോടും അയോഗ്യതയോടെ വിശുദ്ധ കുർബാനയിലെ ബലിവസ്തുവായ ഈശോയെ ഒരുവൻ ഹൃദയത്തിൽ സ്വീകരിച്ചാൽ നിശ്ചയമായും അത് അവന് ശിക്ഷാവിധിക്കു കാരണമാകും. മേലുദ്ധരിച്ച പ്രാർത്ഥനയിൽ അപ്രകാരമുള്ള അയോഗ്യതയെക്കുറിച്ചല്ല പരാമർശിക്കുന്നത്. പുരോഹിതനും ജനങ്ങളും ബലഹീനതമൂലം എന്തെങ്കിലും കുറവു വരുത്തിവച്ചിട്ടുണ്ടെങ്കിൽ അതിന്റെ പൊറുതിയും മോചനവുമാണ് പ്രാർത്ഥിക്കുന്നത്.

4. കർത്താവിനു നിരന്തരം സത്ഫലങ്ങൾ പുറപ്പെടുവിക്കുക
വൈദികന്റെ ഈ പ്രാർത്ഥനയ്ക്കുശേഷം, കർത്താവിന്റെ തിരുനാളുകളിലും മറ്റു പ്രധാനതിരുനാളുകളിലും, ജനം ചൊല്ലുന്ന പ്രാർത്ഥന അങ്ങേയറ്റം ഹൃദയസ്പർശിയും നിരവധി കാര്യങ്ങൾ ഉൾക്കൊള്ളുന്നതുമാണ്. ”കടങ്ങളുടെ പൊറുതിക്കായി വിശുദ്ധകുർബാന സ്വീകരിച്ച തങ്ങളുടെ കരങ്ങളെ ശക്തിപ്പെടുത്തണമെന്ന്” അവർ കർത്താവിനോട് പ്രാർത്ഥിക്കുന്നു. ദൈവമായ കർത്താവിന് എല്ലാദിവസവും സത്ഫലങ്ങൾ സമർപ്പിക്കുവാൻ തങ്ങളുടെ കരങ്ങളെ യോഗ്യമാക്കണമേ എന്നും വിശുദ്ധ സ്ഥലത്തു സ്തുതി കീർത്തനം പാടിയ തങ്ങളുടെ അധരങ്ങളെ സ്വർഗ്ഗത്തിൽ ദൈവത്തെ സ്തുതിച്ചു മഹത്ത്വപ്പെടുത്താൻ അർഹമാക്കണമേ എന്നും സമൂഹം തുടർന്നു പ്രാർത്ഥിക്കുന്നു.
ദൈവസ്തുതികൾ കേട്ട കാതുകൾ ശിക്ഷാവിധിയുടെ സ്വരം കേൾക്കാതിരിക്കട്ടെയെന്നും അവിടുത്തെ അളവറ്റ കാരുണ്യം കണ്ട കണ്ണുകൾക്ക് കർത്താവിന്റെ അനുഗ്രഹദായകമായ പ്രത്യാഗമനം കാണാൻ ഇടവരട്ടയെന്നും ജനം സ്വയം ആശംസിക്കുന്നു.

5. സത്യവും ജീവനും
ദൈവത്തെ പരിശുദ്ധൻ എന്നു പാടിപ്പുകഴ്ത്തിയ നാവുകളെ സത്യം മാത്രം പറയാൻ സന്നദ്ധമാക്കണമേയെന്നു ദൈവാലയത്തിൽ സഞ്ചരിച്ച പാദങ്ങൾക്കു പ്രകാശത്തിന്റെ സ്ഥലത്തു സഞ്ചരിക്കാൻ ഇടയാകട്ടെയെന്നും ഈശോ മിശിഹായുടെ സജീവ ശരീരം ഉൾക്കൊണ്ട തങ്ങളുടെ ശരീരങ്ങൾക്കു നവജീവൻ പ്രദാനം ചെയ്യണമേയെന്നും കർത്താവിനെ ആരാധിച്ച തങ്ങളുടെ സമൂഹത്തെ അനുഗ്രഹങ്ങൾ കൊണ്ടു സമ്പന്നമാക്കണമേയെന്നും അവിടുത്തെ അന്തമായ സ്‌നേഹം തങ്ങളിൽ എന്നും നിലനിൽക്കട്ടേയെന്നും അവിടുത്തേക്കു സ്തുതിയുടെ ബലികളർപ്പിക്കാൻ കർത്താവിനോടുള്ള സ്‌നേഹത്തിൽ അവർ വളരെട്ടേയെന്നും ഏവരുടെയും യാചനകൾക്കു വാതിൽ തുറക്കണമേയെന്നും തങ്ങളുടെ ബലിയർപ്പണം കർത്തൃസന്നിധിയിൽ സ്വീകാര്യമാകട്ടെ എന്നും ജനം പ്രാർത്ഥിക്കുന്നു.

ഞായറാഴ്ചകളിലും ഓർമ്മത്തിരുനാളുകളിലും ജനം ചൊല്ലുന്ന പ്രാർത്ഥനയിൽ എല്ലാ ഉപദ്രവങ്ങളും തങ്ങളിൽ നിന്നകറ്റണമെന്നും ദേശത്തും സമാധാനവും കൃപയും വർദ്ധിപ്പിക്കണമെന്നും പ്രത്യേകം പ്രാർത്ഥിക്കുന്നുണ്ട്. രണ്ടാമത്തെ ആഗമനത്തിൽ തിരുസന്നിധിയിൽ തങ്ങൾ ജീവൻ കണ്ടെത്തട്ടെയെന്നും കർത്താവിന്റെ അഭീഷ്ടമനുസരിച്ച് അവിടുത്തെ എതിരേല്ക്കാനുള്ള കൃപ നൽകണമേ എന്നുമാണു തുടർന്നു പ്രാർത്ഥിക്കുന്നത്.